ട്രാസ്ക് മെഡിക്കൽ ക്യാമ്പ് ഫ്ലെയർ പ്രകാശനം പ്രസിഡന്റ് ആന്റോ പാണേങ്ങാടൻ സോഷ്യൽ വെൽഫെയർ കൺവീനർ ജയേഷ് ഏങ്ങണ്ടിയൂരിന് കൈമാറി നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാസ്ക്) 17ാം വാർഷിക ഭാഗമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. ഫഹാഹീലിൽ ജൂൺ 16നും സാൽമിയിൽ ജൂൺ 23നും മെട്രോ മെഡിക്കൽ ഗ്രൂപ്പുമായി സഹകരിച്ചാണ് ക്യാമ്പ്. ക്യാമ്പിന്റെ ലോഗോ പ്രകാശനം അബ്ബാസിയ റിഥം ഓഡിറ്റോറിയത്തിൽ നടന്നു. ട്രാസ്ക് പ്രസിഡന്റ് ആന്റോ പാണേങ്ങാടൻ സോഷ്യൽ വെൽഫെയർ കൺവീനർ ജയേഷ് ഏങ്ങണ്ടിയൂരിന് ഫ്ലെയർ കൈമാറി പ്രകാശനം നിർവഹിച്ചു. കേന്ദ്രഭരണ സമിതി അംഗങ്ങൾ, ഏരിയ ഭാരവാഹികൾ, ട്രാസ്ക് കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു. സൗജന്യ മെഡിക്കൽ ക്യാമ്പ് വിവരങ്ങൾക്ക്: +965 51250699.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.