ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്

നാട്ടിൽ കുടുങ്ങിയവർ: അടിയന്തരാവശ്യക്കാരെ കൊണ്ടുവരാൻ ശ്രമിക്കും –എംബസി

കു​വൈ​ത്ത്​ സി​റ്റി: നാ​ട്ടി​ൽ കു​ടു​ങ്ങി​യ കു​വൈ​ത്ത്​ പ്ര​വാ​സി​ക​ളി​ൽ അ​ടി​യ​ന്ത​ര സ്വ​ഭാ​വ​ത്തി​ലു​ള്ള​വ​രെ പ്ര​ത്യേ​ക​മാ​യി കൊ​ണ്ടു​വ​രാ​ൻ ശ്ര​മി​ക്കു​മെ​ന്ന്​ ഇ​ന്ത്യ​ൻ എം​ബ​സി വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. മാ​സ​ങ്ങ​ളാ​യി യാ​ത്രാ​നി​യ​ന്ത്ര​ണ​ങ്ങ​ൾ നി​ല​വി​ലു​ള്ള​തി​നാ​ൽ വ്യ​ക്​​തി​പ​ര​മാ​യി എ​ല്ലാ​വ​രും അ​ടി​യ​ന്ത​ര​മാ​യി കു​വൈ​ത്തി​ൽ എ​ത്തേ​ണ്ട​വ​രാ​ണ്. പ്ര​ത്യേ​ക ദൗ​ത്യ​ത്തി​ലൂ​ടെ എ​ല്ലാ​വ​രെ​യും കൊ​ണ്ടു​വ​രാ​ൻ ക​ഴി​യി​ല്ല. അ​ടി​യ​ന്ത​ര സ്വ​ഭാ​വം കു​വൈ​ത്ത്​ അ​ധി​കൃ​ത​ർ​ക്ക്​ കൂ​ടി ബോ​ധ്യ​പ്പെ​ടു​ന്ന വി​ധ​ത്തി​ൽ പൂ​ർ​ണ​മാ​യ വി​വ​ര​ങ്ങ​ളോ​ടെ വേ​ണം ഇ​തി​നാ​യി അ​​പേ​ക്ഷി​ക്കാ​ൻ. ഇ​തി​നാ​യി എം​ബ​സി പ്ര​ത്യേ​ക ര​ജി​സ്​​ട്രേ​ഷ​ൻ ഡ്രൈ​വ്​ ന​ട​ത്തു​ന്നു​ണ്ട്.

അ​ത്ത​രം അ​പേ​ക്ഷ​ക​ൾ അ​ടി​യ​ന്ത​ര സ്വ​ഭാ​വ​ത്തോ​ടെ പ​രി​ഗ​ണി​ക്കു​ന്ന​തി​ന്​ കു​വൈ​ത്ത്‌ അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ല്ലാ​വി​ധ സ​ഹാ​യ​ങ്ങ​ളും ല​ഭ്യ​മാ​ക്കു​മെ​ന്നും എം​ബ​സി അ​റി​യി​ച്ചു. അ​ടി​യ​ന്ത​ര/​പ്ര​ത്യേ​ക സാ​ഹ​ച​ര്യം വി​ശ​ദീ​ക​രി​ച്ച്​ info.kuwait@mea. gov.in എ​ന്ന ഇ-​മെ​യി​ൽ വി​ലാ​സ​ത്തി​ൽ എം​ബ​സി​ക്ക്‌ ക​ത്ത്‌ അ​യ​ക്ക​ണം.

സ്പോ​ൺ​സ​ർ ഈ ​ക​ത്തി​നു അം​ഗീ​കാ​രം ന​ൽ​കി​യി​രി​ക്ക​ണം. വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ളു​ടെ കൂ​ടെ പാ​സ്പോ​ർ​ട്ട്, സി​വി​ൽ ഐ​ഡി, തൊ​ഴി​ൽ ക​രാ​ർ (ല​ഭ്യ​മെ​ങ്കി​ൽ), ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​െൻറ പോ​ർ​ട്ട​ലി​ൽ വാ​ക്സി​നേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്‌ ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്ത​തി​െൻറ സ്ക്രീ​ൻ​ഷോ​ട്ട്, ഇ​മ്യൂ​ൺ, ശ്ലോ​ന​ക്, കു​വൈ​ത്ത്‌ മു​സാ​ഫി​ർ എ​ന്നി​വ​യു​ൾ​പ്പെ​ടെ ആ​വ​ശ്യ​മാ​യ എ​ല്ലാ ആ​പ്ലി​ക്കേ​ഷ​ൻ ര​ജി​സ്​​ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യ​തി​െൻറ സ്​​ക്രീ​ൻ ഷോ​ട്ട്, ഫൈ​ന​ൽ വാ​ക്സി​നേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ സ​മ​ർ​പ്പി​ക്ക​ണം. വാ​ക്സി​നേ​ഷ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​പ്ലി​ക്കേ​ഷ​നി​ൽ ഇ​ന്ത്യ​ക്കാ​ർ ഉ​ൾ​പ്പെ​ടെ വി​ദേ​ശി​ക​ൾ സ​മ​ർ​പ്പി​ച്ച സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​രി​ശോ​ധ​ന പ്ര​ക്രി​യ കു​വൈ​ത്ത്‌ അ​ധി​കൃ​ത​ർ ന​ട​ത്തി​വ​രു​ക​യാ​ണ്. ര​ജി​സ്ട്രേ​ഷ​ൻ ത​ള്ളി​യ​വ​ർ​ക്ക്​ മെ​യി​ൽ വ​ഴി ത​ള്ളാ​നു​ള്ള കാ​ര​ണം ഉ​ൾ​പ്പെ​ടെ വി​വ​രം അ​റി​യി​ക്കു​ന്നു​ണ്ടെ​ന്നും എം​ബ​സി വാ​ർ​ത്താ​കു​റി​പ്പി​ൽ അ​റി​യി​ച്ചു.

കോ​വി​ഷീ​ൽ​ഡ്​ അ​ല്ലാ​ത്ത വാ​ക്​​സി​നു​ക​ൾ​ക്കും അം​ഗീ​കാ​ര​ത്തി​ന്​ ശ്ര​മി​ക്കു​ന്നു -അം​ബാ​സ​ഡ​ർ

കു​വൈ​ത്ത്​ സി​റ്റി: ഇ​ന്ത്യ​യി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന കോ​വി​ഷീ​ൽ​ഡ്​ അ​ല്ലാ​ത്ത വാ​ക്​​സി​നു​ക​ൾ​ക്കും കു​വൈ​ത്തി​െൻറ അം​ഗീ​കാ​രം ല​ഭ്യ​മാ​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്ന്​ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ മാ​ധ്യ​മ​ത്തി​നോ​ടും മീ​ഡി​യ​വ​ണ്ണി​നോ​ടും പ​റ​ഞ്ഞു. കോ​വി​ഷീ​ൽ​ഡി​ന്​ ല​ഭി​ച്ച​തി​െൻറ ഒൗ​ദ്യോ​ഗി​ക ഉ​ത്ത​ര​വ്​ ഇ​റ​ങ്ങി​യി​ട്ടു​ണ്ട്. കോ​വാ​ക്​​സി​ൻ ഉ​​ൾ​​പ്പെ​ടെ മ​റ്റു വാ​ക്​​സി​നു​ക​ൾ​ക്കു​കൂ​ടി അം​ഗീ​കാ​രം ല​ഭ്യ​മാ​ക്കാ​നാ​ണ്​ ശ്ര​മി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കാ​തെ ആ​രം​ഭി​ക്കു​മെ​ന്ന്​ ത​ന്നെ​യാ​ണ്​ ക​രു​തു​ന്ന​ത്. നാ​ട്ടി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​വ​ർ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ല. വൈ​കാ​തെ കു​വൈ​ത്തി​ലെ​ത്താ​നു​ള്ള സാ​ഹ​ച​ര്യ​മൊ​രു​ക്കാ​ൻ കു​വൈ​ത്ത്​ അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ടു​ന്നു​ണ്ട്. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ലു​ള്ള​വ​രെ പ്ര​ത്യേ​ക ദൗ​ത്യ​ത്തി​ലൂ​ടെ കൊ​ണ്ടു​വ​രു​ന്ന​തി​ന്​ കു​വൈ​ത്ത്​ സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. ഇ​തി​െൻറ ഭാ​ഗ​മാ​യാ​ണ്​ ര​ജി​സ്​​ട്രേ​ഷ​ൻ ഡ്രൈ​വി​ലൂ​ടെ വി​വ​രം ശേ​ഖ​രി​ക്കു​ന്ന​തെ​ന്നും അം​ബാ​സ​ഡ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.