Posted On
date_range Updated On
date_range ആറു ബില്യൺ കുവൈത്ത് ദീനാർ മൂല്യമുള്ള ഇടപാടുകൾ
കുവൈത്ത് സിറ്റി: ഈ വർഷം ആദ്യ ഒമ്പത് മാസങ്ങളിൽ ഇൻസ്റ്റന്റ് പേമെന്റ് സേവനം (വാംഡ്) വഴി നടന്നത് ആറു ബില്യൺ കുവൈത്ത് ദീനാർ മൂല്യമുള്ള ഇടപാടുകൾ. സെൻട്രൽ ബാങ്ക് പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം, ഈ കാലയളവില്‍ 80,200 ഇടപാടുകളാണ് നടന്നത്. ഓരോ ഇടപാടിനും ശരാശരി 76 ദീനാർ മൂല്യമുണ്ടായിരുന്നു. രണ്ടാം, മൂന്നാം പാദങ്ങളിലെ തുടർച്ചയായ വളർച്ചയാണ് മികച്ച ഫലത്തിന് കാരണമായത്. വർഷത്തിന്റെ ആദ്യ പാദത്തിൽ 47 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. വേഗവും സുരക്ഷയും മൂലം വ്യക്തികളും സ്ഥാപനങ്ങളും വാംഡ് സേവനം കൂടുതൽ ഉപയോഗിക്കുന്നതായി സെൻട്രൽ ബാങ്ക് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.