പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം

വികസന പദ്ധതികൾ വേഗത്തിലാക്കാൻ നിർദേശം

കുവൈത്ത് സിറ്റി: രാജ്യത്തെ വികസന പദ്ധതികൾക്ക് നിശ്ചയിച്ചിട്ടുള്ള സമയപരിധി പാലിക്കേണ്ടത് അനിവാര്യമാണെന്ന് ഉണർത്തി മന്ത്രിസഭ. പ്രധാന ഹൈവേ ശൃംഖലയുടെ പരിപാലനം, മഴവെള്ള ഓടകളുടെ ശുചീകരണം ഉൾപ്പെടെയുള്ളവയുടെ സമയക്രമം പാലിക്കാനും ഉണർത്തി.

പ്രതിവാര മന്ത്രിസഭാ യോഗത്തിൽ പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് അധ്യക്ഷത വഹിച്ചു. റോഡ് അറ്റകുറ്റപ്പണികൾ, ട്രാഫിക് ചിഹ്നങ്ങൾ സ്ഥാപിക്കൽ, പുതിയ അന്താരാഷ്ട്ര വിമാനത്താവളത്തിനായുള്ള (ടി-2) റോഡ് ശൃംഖലയുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും വികസനം, രാജ്യത്തുടനീളമുള്ള തെരുവുകളുടെ സമഗ്രമായ അറ്റകുറ്റപ്പണികൾ എന്നിവ സംബന്ധിച്ച് പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ മഷാൻ യോഗത്തിൽ വിവരിച്ചു.

നിർമാണ പ്രവർത്തനങ്ങളുടെ പുരോഗതി വേഗത്തിലാക്കുകയും ഗുണനിലവാരം ഉറപ്പുവരുത്തുകയും ചെയ്യും. ഇതുവഴി റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാനും, പ്രധാന പാതകളിലെയും ഉൾറോഡുകളിലെയും ഗതാഗതത്തിരക്കും ഞെരുക്കവും കുറക്കാനും, രാജ്യത്തുടനീളം ഗതാഗതം സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും കഴിയുമെന്നും വ്യക്തമാക്കി.

ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങൾക്കായുള്ള ഏകീകൃത എക്സൈസ് നികുതി കരാറും അതിലെ ഭേദഗതിയും സംബന്ധിച്ച കരട് ഉത്തരവ്-നിയമത്തിന് മന്ത്രിസഭ അംഗീകാരം നൽകി. കരട് അന്തിമ അംഗീകാരത്തിനായി അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന് സമർപ്പിച്ചു.

Tags:    
News Summary - Kuwait Public Works Ministry Outlines Steps to Reduce Traffic Congestion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.