ഫലസ്തീൻ വനിതാ ദേശീയ ദിനം ആഘോഷിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലെ ഫലസ്തീൻ എംബസി ‘ഫലസ്തീൻ വനിതാ ദേശീയ ദിനം' ആഘോഷിച്ചു. ഫലസ്തീൻ വനിതകളുടെ നേട്ടങ്ങൾ, അതിജീവനശേഷി, വിവിധ തലമുറകളിലായി അവർ നൽകിയ സംഭാവനകൾ എന്നിവ എടുത്തുകാട്ടുന്ന ഒരു പ്രദർശനം ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചു.

അതോടൊപ്പം, അന്തരിച്ച ഫലസ്തീൻ കലാകാരൻ സ്ലിമാൻ മൻസൂറിന് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു. ഷുവൈഖ് ഇൻഡസ്ട്രിയലിലെ 'കണ്ടംപററി ആർട്ട് പ്ലാറ്റ്‌ഫോമിൽ' നടന്ന പ്രദർശനം, ബ്രിട്ടീഷ് മാൻഡേറ്റ് കാലഘട്ടം മുതൽ ഇന്നുവരെയുള്ള ഫലസ്തീൻ സ്ത്രീകളുടെ അനുഭവങ്ങളെ, കലാസൃഷ്ടികളിലൂടെയും വ്യക്തിപരമായ വിവരണങ്ങളിലൂടെയും എടുത്തുകാട്ടി.

Tags:    
News Summary - Palestinian Embassy in Kuwait Hosts Women's National Day Event

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.