സ്പെയിനിലെ ട്രെയിൻ ദുരന്തം: കുവൈത്ത് അനുശോചിച്ചു

കുവൈത്ത് സിറ്റി: സ്പെയിനിലെ ടൊലെഡോ പ്രവിശ്യയിലുണ്ടായ ട്രെയിൻ അപകടത്തിൽ കുവൈത്ത് അനുശോചിച്ചു. ദുരന്തത്തിൽ സ്പെയിനിന്റെ ദു:ഖത്തിനൊപ്പം കുവൈത്ത് നിലകൊള്ളുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

സ്പെയിനിലെ ഗവൺമെന്റിനും ജനങ്ങൾക്കും, ഇരകളുടെ കുടുംബങ്ങൾക്കും മന്ത്രാലയം ആത്മാർത്ഥമായ അനുശോചനവും അഗാധമായ സഹതാപവും അറിയിച്ചു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു. ബുധനാഴ്ച സ്പെയിനിലുണ്ടായ രണ്ട് അതിവേഗ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ച് 64 പേർ മരിച്ചിരുന്നു.

മഡ്രിഡിന് തെക്കുഭാഗത്തെ ടൊലെഡോ പ്രവിശ്യയിലാണ് ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചത്. സംഭവത്തിൽ നിരവധി പേർക്ക് ഗുരുതര പരിക്കേറ്റു. മാഡ്രിഡ്-സെവില്ലെ റൂട്ടില്‍ സര്‍വീസ് നടത്തുന്ന റെന്‍ഫെ ട്രെയിനും ഇറിയോ അതിവേഗ ട്രെയിനും തമ്മിലാണ് കൂട്ടിയിടിച്ചത്. രണ്ട് ട്രെയിനിലുമായി 550ഓളം യാത്രക്കാരുണ്ടായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.