ട്രാ​ക്കി​ന്റെ ഓ​ണം-​ഈ​ദ് സം​ഗ​മ​ത്തി​ന്റെ ഭാ​ഗ​മാ​യു​ള്ള ചാ​രി​റ്റി കൂ​പ്പ​ൺ പ്ര​കാ​ശ​നം

'ട്രാക്ക്' ഓണം-ഈദ് സംഗമത്തിന്റെ ചാരിറ്റി കൂപ്പൺ പ്രകാശനംചെയ്തു

കുവൈത്ത് സിറ്റി: തിരുവനന്തപുരം നോൺ റെസിഡന്റ്സ് അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാക്ക്) കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 30ന് അബ്ബാസിയ ഓക്സ്ഫോർഡ് പാകിസ്താനി ഇംഗ്ലീഷ് സ്കൂളിൽ സംഘടിപ്പിക്കുന്ന 'ഓണം-ഈദ് സംഗമം -2022' ന്റെ ഭാഗമായി ചാരിറ്റി കൂപ്പൺ പ്രകാശനം ചെയ്തു. അബ്ബാസിയ ശ്രീരാഗം ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ട്രാക്ക് പ്രസിഡന്റ് എം.എ. നിസാം അധ്യക്ഷത വഹിച്ചു. ട്രാക്ക് ചെയർമാൻ പി.ജി. ബിനു ചാരിറ്റി കൂപ്പൺ ഉപദേശക സമിതി അംഗം ജയകൃഷ്ണ കുറുപ്പിന് നൽകി പ്രകാശനം നിർവഹിച്ചു. പ്രോഗ്രാം ജനറൽ കൺവീനർ പ്രിയരാജ് പരിപാടികളെക്കുറിച്ച് വിശദീകരിച്ചു. ആർ. രാധാകൃഷ്ണൻ, രതീഷ് വർക്കല, പ്രദീപ് മോഹനൻ നായർ, കൃഷ്ണരാജ്, എം.ജി. അജിത് എന്നിവർ സംസാരിച്ചു. ഓണം-ഈദ് സംഗമത്തിന്റെ ചാരിറ്റി കൂപ്പൺ പ്രസിഡന്റ് എം.എ. നിസ്സാം വനിതവേദിയുടെ ട്രഷറർ മിനി ജഗദീഷിന് നൽകി ആദ്യ വിൽപന നടത്തി. ജനറൽ സെക്രട്ടറി കെ.ആർ. ബൈജു സ്വാഗതവും ട്രഷറർ മോഹനകുമാർ നന്ദിയും പറഞ്ഞു.

Tags:    
News Summary - 'Trak' released the Onam-Eid Sangam charity coupon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.