ജലീബിൽ അധികൃതർ ഗതാഗത പരിശോധന നടത്തുന്നു
Posted On
date_range Updated On
date_range ജലീബ്, ഫഹാഹീൽ, ശുവൈഖ് എന്നിവിടങ്ങളിൽ ഗതാഗത പരിശോധന
കുവൈത്ത് സിറ്റി: ജലീബ് അൽ ശുയൂഖ്, ഫഹാഹീൽ, ശുവൈഖ് ഭാഗങ്ങളിൽ അധികൃതർ ഗതാഗത പരിശോധന നടത്തി. ഇൻഷുറൻസ് കാലാവധി കഴിയൽ, ശല്യപ്പെടുത്തുന്ന ശബ്ദം, പുക മലിനീകരം, അനധികൃതമായി യാത്രക്കാരെ കയറ്റൽ തുടങ്ങിയ നിയമലംഘനങ്ങൾ പിടികൂടാനാണ് പ്രത്യേക പരിശോധന കാമ്പയിൻ നടത്തിയത്. കേണൽ മിശ്അൽ അൽ സുവൈജിയുടെ നേതൃത്വത്തിൽ നാലു സംഘമായി തിരിഞ്ഞായിരുന്നു പരിശോധന. അടുത്ത ദിവസങ്ങളിൽ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ പരിശോധനയുണ്ടാകുമെന്ന് അധികൃതർ സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.