കുവൈത്ത് സിറ്റി: ഖുറൈൻ മാർക്കറ്റ് മേഖലയിലെ റെന്റ് എ കാർ ഓഫീസുകളിൽ ട്രാഫിക് വിഭാഗം പരിശോധന. ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ നിയമലംഘനം നടത്തിയ ഓഫീസുകൾക്കെതിരെ 38 കേസുകൾ രജിസ്റ്റർ ചെയ്തു. 55 ട്രാഫിക് നിയമലംഘനങ്ങളും പരിശോധനയിൽ രേഖപ്പെടുത്തി. ഒരാളെ അറസ്റ്റ് ചെയ്ത് ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി. മുൻവശത്തെ നമ്പർ പ്ലേറ്റ് ഇല്ലാത്ത ഒരു വാഹനം പിടിച്ചെടുത്തു. ട്രാഫിക് നിയമങ്ങൾ ഉറപ്പാക്കാൻ പരിശോധനകൾ തുടരുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.