Posted On
date_range Updated On
date_range ഗസാലി റോഡിൽ ഗതാഗത നിയന്ത്രണം
കുവൈത്ത് സിറ്റി: ശനി, ഞായർ ദിവസങ്ങളിൽ പുലർച്ച ഒരു മണി മുതൽ അഞ്ചു വരെ ഗസാലി റോഡ് അടച്ചിടുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാഫിക് അറിയിച്ചു.
മുഹമ്മദ് ബിൻ അൽ ഖാസിം റോഡിൽനിന്ന് ജഹ്റയിലേക്കും മസീലയിലേക്കുമുള്ള സബ് എക്സിറ്റിൽ വെള്ളിയാഴ്ച പുലർച്ച മുതൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.മസീലയിൽനിന്ന് അഹമ്മദിയിലേക്ക് പോകുന്ന ആറാമത്തെ റിങ് റോഡിലെ റാംപും കുവൈത്ത് സിറ്റിയിൽനിന്ന് മസീലയിലേക്കുള്ള കിങ് ഫഹദ് റോഡ് വഴിയുള്ള എക്സിറ്റും ശനിയാഴ്ച വൈകുന്നേരം വരെയും അടച്ചിടും. റോഡിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് നിയന്ത്രണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.