ഷുഐബ വ്യാവസായിക മേഖലയിൽ ഇ.പി.എ പരിശോധന

കുവൈത്ത് സിറ്റി: അഹ്മദി ഗവർണറേറ്റിലെ ഷുഐബ ഇൻഡസ്ട്രിയൽ ഏരിയയിലെ വെയർഹൗസുകളിൽ, എൻവയോൺമെന്റ് പബ്ലിക് അതോറിറ്റിയുടെ (ഇ.പി.എ) കെമിക്കൽ സേഫ്റ്റി വിഭാഗം പരിശോധന നടത്തി. രാസവസ്തുക്കളും, അപകടകരവുമായ വസ്തുക്കൾ സംഭരിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള സൗകര്യങ്ങളും സംഘം പരിശോധിച്ചു.

നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനും പൊതുസുരക്ഷ ഉറപ്പാക്കുന്നതിനുമായി എല്ലാ ഗവർണറേറ്റുകളിലും പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു. നടപടികൾ ഒഴിവാക്കുന്നതിനായി നിയമത്തിലെ ചട്ടങ്ങൾ പാലിക്കാൻ വ്യവസായ സ്ഥാപനങ്ങളോട് അധികൃതർ നിർദ്ദേശിച്ചു.

Tags:    
News Summary - Kuwait Safety Inspection On Warehouses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.