Posted On
date_range Updated On
date_range കുവൈത്തിൽ നേരിയ മഴക്ക് സാധ്യത; പിന്നാലെ ചൂടും പൊടിക്കാറ്റും
കുവൈത്ത് സിറ്റി: രാജ്യത്ത് കാലാവസഥയിൽ നേരിയ മാറ്റം. രണ്ടു ദിവസങ്ങളിലായി രാത്രിയിലും രാവിലെയും നേരിയ മഴയും സുഖകരമായ കാലാവസഥയും അനുഭവപ്പെടുന്നുണ്ട്. വ്യാഴാഴ്ച രാവിലെ നേരിയ മഴയുണ്ടായി. പകൽ നേരിയ ചൂടും രാത്രിയിൽ ചിലയിടങ്ങളിൽ മൂടൽമഞ്ഞും പ്രകടമായി.
വെള്ളിയാഴ്ച ചൂടുള്ളതും ഭാഗികമായി മേഘാവൃതവുമായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. പകൽ താപനില 38 ഡിഗ്രി സെൽഷ്യസ് വരെ ഉയരാം. തുറസ്സായ സ്ഥലങ്ങളിൽ പൊടിപടലങ്ങൾ ഉയരാനും, മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. ശനിയാഴ്ചയും ചൂട് കൂടുതലായിരിക്കും പകൽ 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം. ഒറ്റപ്പെട്ട നേരിയ മഴക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാം. കാറ്റിൽ പൊടിപടലങ്ങൾ ഉയരാനും സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.