തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈത്ത് വനിതവേദി സംഘടിപ്പിച്ച ‘ഓണത്തുമ്പി-2021’ പരിപാടി
കുവൈത്ത് സിറ്റി: തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാക്ക്) വനിതവേദി 'ഓണത്തുമ്പി-2021' എന്ന പേരിൽ ഒാണാഘോഷം സംഘടിപ്പിച്ചു. ഓൺലൈനിൽ നടന്ന പരിപാടിയുടെ സാംസ്കാരിക സമ്മേളനം ദാർ അൽ സഹ പോളി ക്ലിനിക്ക് ഡെപ്യൂട്ടി ജനറൽ മാനേജർ അനീഷ് നായർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ട്രാക്ക് വനിതവേദി പ്രസിഡൻറ് പ്രിയരാജ് അധ്യക്ഷത വഹിച്ചു. ട്രാക്ക് ചെയർമാൻ പി.ജി. ബിനു, പ്രസിഡൻറ് എം.എ. നിസ്സാം, ആക്റ്റിങ് ട്രഷറർ ജഗദീഷ് കുമാർ, വനിതവേദി ചെയർപേഴ്സൻ ജെസ്സി ജെയ്സൺ, ട്രാക്ക് ജോയൻറ് സെക്രട്ടറി രതീഷ് വർക്കല എന്നിവർ സംസാരിച്ചു.
കുട്ടികളുടെ ചിത്രരചന മത്സരത്തിൽ സീനിയർ വിഭാഗത്തിൽ വിജയികളായവർ: നിരഞ്ജൻ നിർമൽ (ഒന്നാംസ്ഥാനം), ഋതിൻരാജ് (രണ്ടാം സ്ഥാനം), രഞ്ജിത്ത് സുരേഷ്, വിനായക് ഗോപൻ എന്നിവർ (മൂന്നാം സ്ഥാനം), ജൂനിയർ വിഭാഗത്തിൽ അനഘ ബൈജു (ഒന്നാംസ്ഥാനം), വൈഷ്ണവ് വിനോദ്, നിവേദ്യ പ്രദീപ് (രണ്ടാംസ്ഥാനം), മാധവ് വിഷ്ണു (മൂന്നാംസ്ഥാനം), സീനിയർ ഓണപ്പാട്ട് മത്സരത്തിൽ ഋതിൻ രാജ് (ഒന്നാംസ്ഥാനം), ജൂനിയർ വിഭാഗത്തിൽ മാധവ് വിഷ്ണു (ഒന്നാംസ്ഥാനം), ആരാദ്യ വിനോദ്കുമാർ, വരലക്ഷ്മി വിഷ്ണു എന്നിവർ (രണ്ടാംസ്ഥാനം), വൈഷ്ണവ് വിനോദ് (മൂന്നാംസ്ഥാനം) എന്നിങ്ങനെ കരസ്ഥമാക്കി. പ്രോഗ്രാം ജനറൽ കൺവീനർ കെ.ആർ. ബൈജു സ്വാഗതവും ട്രാക്ക് വനിതവേദി ആക്റ്റിങ് സെക്രട്ടറി സരിത ഹരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.