കുവൈത്ത് സിറ്റി: ഇന്ന് വൈകീട്ട് ആകാശത്തേക്ക് നോക്കിക്കോളൂ. ഞായറാഴ്ച കുവൈത്തിന്റെ ആകാശത്ത് പൂർണ ചന്ദ്രഗ്രഹണം കാണാം. വൈകീട്ട് 6.28ന് ഗ്രഹണം ആരംഭിച്ച് രാത്രി 11.55ന് അവസാനിക്കും. രാത്രി 11.09ന് ഗ്രഹണം ഉച്ചസ്ഥായിയിലെത്തുമെന്നും കണക്കാക്കുന്നു. രാജ്യത്ത് മൂന്നു ഘട്ടങ്ങളിലായി ഗ്രഹണം സംഭവിക്കുമെന്ന് ശൈഖ് അബ്ദുല്ല അൽ സാലിം കൾചറൽ സെന്റർ വ്യക്തമാക്കി. ആദ്യഘട്ടം ആരംഭിക്കുന്നത് ചന്ദ്രൻ പെനംബ്രയിലേക്ക് പ്രവേശിക്കുകയും അതിന്റെ തെളിച്ചം ചെറുതായി കുറക്കുകയും ചെയ്യുന്നതോടെയാണ്. തുടർന്ന് ഭാഗിക ഗ്രഹണ ഘട്ടം വരും. ശേഷം ചന്ദ്രന്റെ ഒരു ഭാഗം ഭൂമിയുടെ നിഴലിലേക്ക് നീങ്ങും. ചന്ദ്രൻ ഭൂമിയുടെ നിഴലിലേക്ക് പൂർണമായും പ്രവേശിക്കുന്നതോടെ പൂർണഗ്രഹണം സംഭവിക്കും.
ഗൾഫ് മേഖലയിലും യൂറോപ്, ഏഷ്യ, ആഫ്രിക്ക, ആസ്ട്രേലിയ എന്നിവയുടെ ചില ഭാഗങ്ങളിലും ചന്ദ്രഗ്രഹണം ദൃശ്യമാകും. സൂര്യപ്രകാശത്തിൽ നിന്നുമുള്ള ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. സൂര്യനും ഭൂമിയും ചന്ദ്രനും ഒരേ നേർരേഖയിൽ വരുമ്പോഴാണ് ഇത് സംഭവിക്കുക. ഇത്തരം സന്ദർഭത്തിൽ ഭൂമി ചന്ദ്രനും സൂര്യനും ഇടയിലായിരിക്കും.
ഗ്രഹണ നമസ്കാരംvരാത്രി എട്ടിന്
കുവൈത്ത് സിറ്റി: ചന്ദ്രഗ്രഹണത്തിന്റെ ഭാഗമായി ഞായറാഴ്ച രാജ്യത്തെ പള്ളികളിൽ ഗ്രഹണ നമസ്കാരം നടക്കും. രാത്രി എട്ടിനാണ് നമസ്കാരം. 106 പള്ളികളിൽ പ്രാർഥന നടക്കുമെന്ന് ഇസ്ലാമികകാര്യ മന്ത്രാലയം വ്യക്തമാക്കി. നമസ്കാരം സംഘടിപ്പിക്കാൻ എല്ലാ ഗവർണറേറ്റുകളിലെയും പള്ളി ഡയറക്ടർമാരോട് ഇസ്ലാമികകാര്യ മന്ത്രാലയം നേരത്തേ ആഹ്വാനം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.