ഗാന്ധി സ്മൃതി കുവൈത്ത്- ഗാന്ധി സ്മൃതി സാംസ്‌കാരിക വേദി ആദരവ് ഏറ്റുവാങ്ങിയ കുട്ടികൾ
കുവൈത്ത് സിറ്റി: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഗാന്ധി സ്മൃതി കുവൈത്തും ഗാന്ധി സ്മൃതി സാംസ്‌കാരിക വേദിയും സംയുക്തമായി സി.ബി.എസ്.ഇ 10,12 ക്ലാസ് പരീക്ഷ വിജയികളെ ആദരിച്ചു.സാൽമിയ ഹാളിൽ നടന്ന ചടങ്ങിൽ ഗാന്ധി സ്മൃതി കുവൈത്ത് പ്രസിഡന്റ് പ്രജോദ് ഉണ്ണി അധ്യക്ഷത വഹിച്ചു.
വളർന്നുവരുന്ന പുതുതലമുറക്ക് രാഷ്ട്രബോധവും സാമൂഹിക പ്രതിബദ്ധതയും ഊട്ടിയുറപ്പിക്കാനും നാടിന്റെ നന്മക്കും പുരോഗതിക്കും മുതൽക്കൂട്ടാവാൻ കഴിയട്ടേയെന്നും യോഗം പ്രത്യാശ പ്രകടിപ്പിച്ചു.
സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച സഞ്ജയ് ജിതേഷ്, മാനസ മനോജ്, അന്ന നിക്സൺ ജോർജ്, സി.ബി.എസ്.ഇ 10ാം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച എൽവിൻ പോളി, ആൻമരിയം ജിജു, ഡേവിഡ് ജിബു എന്നിവരെയാണ് ആദരിച്ചത്.
നിക്സൺ ജോർജ്, പെയ്റ്റൻ, ജിതേഷ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി മധു കുമാർ സ്വാഗതവും ഡേറ്റ മാനേജ്‌മെന്റ് സെക്രട്ടറി എൽദോ ബാബു നന്ദിയും പറഞ്ഞു.
വൈസ് പ്രസിഡന്റ് സാബു പൗലോസ്, അഡ്വൈസറി ബോർഡ് മെംബർ സുധീർ മൊട്ടമ്മൽ, ആർട്സ് സെക്രട്ടറി പെയ്റ്റൺ, ജോ. ട്രഷറർ പോളി അഗസ്റ്റിൻ, ബിജു അലക്സാണ്ടർ ടോം, എടയോടിയിൽ വിനോദ്, അനിൽകുമാർ, അഷറഫ്, മനോജ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.