Posted On
date_range Updated On
date_range പുകയിലയും സിഗരറ്റും ഇനി വീട്ടിലെത്തില്ല
കുവൈത്ത് സിറ്റി: രാജ്യത്ത് പുകയിലയും സിഗരറ്റും ഇനി വീട്ടിലെത്തില്ല. പുകയില, സിഗരറ്റുകൾ, ഇലക്ട്രോണിക് സിഗരറ്റുകൾ, അനുബന്ധ ഉപഭോഗ ഉപകരണങ്ങൾ എന്നിവയുടെ ഹോം ഡെലിവറിയും ഡിജിറ്റൽ മാർഗങ്ങളിലൂടെയുള്ള വിൽപ്പനയും നിരോധിച്ചു. ഇതുസംബന്ധിച്ചു വാണിജ്യ വ്യവസായ മന്ത്രാലയം മന്ത്രിതല പ്രമേയം പുറപ്പെടുവിച്ചു. മാർച്ച് 15 മുതൽ പ്രാബല്യത്തിൽ ഈ പ്രമേയം നിലവിൽ വന്നു. നിയമം ലംഘിക്കുന്നവർക്ക് ലൈസൻസ് റദ്ദാക്കൽ, അടച്ചുപൂട്ടലുകൾ, പിഴ എന്നിവ നേരിടേണ്ടിവരും.
പുകയില ഉൽപന്നങ്ങളുടെ വിൽപ്പന നിയന്ത്രിക്കൽ, പുതിയ നിയമങ്ങൾ പാലിക്കൽ എന്നിവ ഉറപ്പാക്കുമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.