തൃശൂർ അസോസിയേഷൻ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ്
കുവൈത്ത് സിറ്റി: തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാസ്ക്), ബദർ അൽ സമ മെഡിക്കൽ സെൻറർ ഫർവാനിയയുടെ സഹകരണത്തോടെ അസോസിയേഷൻ അംഗങ്ങൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നവംബർ 12ന് രാവിലെ ഏഴിന് തുടങ്ങിയ ക്യാമ്പിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്ത എല്ലാ അംഗങ്ങളും പങ്കെടുത്തു.
കോവിഡ് പ്രതിസന്ധികൾക്കുശേഷം സാമൂഹിക ക്ഷേമ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഈ സൗജന്യ വൈദ്യ പരിശോധന അംഗങ്ങൾക്ക് വളരെ ഉപകാരപ്രദമായിരുന്നു.
ബദർ അൽ സമ മെഡിക്കൽ സെൻററിെൻറ സേവനങ്ങൾക്കുള്ള ട്രാസ്ക്കിെൻറ ഉപഹാരം വനിതാവേദി ജനറൽ കൺവീനർ നസീറ ഷാനവാസിൽനിന്ന് ബദർ അൽ സമ മാർക്കറ്റിങ് കോഒാഡിനേറ്റർ പ്രീമ പേരേര ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.