പിടികൂടിയ വസ്തുക്കൾ
കുവൈത്ത് സിറ്റി: വിവിധ ലഹരിവസ്തുക്കളുമായി മൂന്നുപേരെ ലഹരിവിരുദ്ധ വിഭാഗം പിടികൂടി. അഞ്ചു കിലോഗ്രാം ഹഷീഷ്, 15,000 ലിറിക്ക ഗുളിക, ഒരു കിലോ കഞ്ചാവ്, 100 ഗ്രാം മെതാംഫെറ്റമിൻ, പണം എന്നിവ ഇവരിൽനിന്ന് പിടികൂടി.
പ്രതികൾ കുറ്റം സമ്മതിക്കുകയും നിയമവിരുദ്ധമായ വസ്തുക്കൾ വിൽക്കാൻ ഉദ്ദേശിച്ചിരുന്നതായും വ്യക്തമാക്കി. ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പുകളിലേക്ക് അയച്ചു. മയക്കുമരുന്ന് കടത്തുകാരെയും നിയമവിരുദ്ധ വസ്തുക്കളുടെ വ്യാപാരികളെയും നേരിടാൻ പരിശോധനകൾ തുടരുമെന്നും ലഹരി ഭീഷണി പൂർണമായും ഇല്ലാതാക്കുന്നതുവരെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കില്ലെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.