തീ​പി​ടി​ച്ച വീ​ടി​ന്റെ ഉ​ൾ​ഭാ​ഗം

വീ​ടി​ന് തീ​പി​ടി​ച്ച് മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു

കു​വൈ​ത്ത്‌ സി​റ്റി: സ​ൽ​വ​യി​ൽ വീ​ടി​ന് തീ​പി​ടി​ച്ച് മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യി ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്‌​സി​ന്റെ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വി​ഭാ​ഗം അ​റി​യി​ച്ചു. അ​ൽ ബി​ദാ കേ​ന്ദ്ര​ത്തി​ൽ​നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ എ​ത്തി​യാ​ണ് തീ ​അ​ണ​ച്ച​തെ​ന്ന് അ​ഗ്നി​ശ​മ​ന വ​കു​പ്പി​ന്റെ സെ​ൻ​ട്ര​ൽ ഓ​പ​റേ​ഷ​ൻ​സ് വി​ഭാ​ഗം അ​റി​യി​ച്ചു. തീ​പി​ടി​ത്ത​ത്തി​ൽ വീ​ടി​ന്റെ ഒ​ന്നാം നി​ല മു​ഴു​വ​ൻ ന​ശി​ച്ച​താ​യി അ​ൽ റാ​യി പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്തു.

വേ​ന​ൽ​ച്ചൂ​ട് ക​ന​ത്ത​തോ​ടെ രാ​ജ്യ​ത്ത് തീ​പി​ടി​ത്ത കേ​സു​ക​ൾ കൂ​ടി​യി​ട്ടു​ണ്ട്. ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പ് വീ​ടി​ന് തീ​പി​ടി​ച്ച് മൂ​ന്നു പേ​ർ മ​രി​ച്ചി​രു​ന്നു. വീ​ടു​ക​ളി​ൽ സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 

Tags:    
News Summary - Three injured in house fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.