Posted On
date_range Updated On
date_range പൗരത്വം റദ്ദാക്കിയവരെ സർക്കാർ ജോലികളിൽ തുടരാൻ അനുവദിക്കില്ല
കുവൈത്ത് സിറ്റി: കുവൈത്ത് പൗരത്വം റദ്ദാക്കിയവരെ സർക്കാർ ജോലികളിൽ തുടരാൻ അനുവദിക്കില്ലെന്ന് കുവൈത്ത് സിവിൽ സർവീസ് ബ്യൂറോ. പൗരത്വം നേടിയതുമായി ബന്ധപ്പെട്ട് തട്ടിപ്പ്, വ്യാജ പ്രഖ്യാപനങ്ങൾ, കള്ളത്തരങ്ങൾ എന്നിവ തെളിഞ്ഞ കേസുകളുടെ പശ്ചാത്തലത്തിലാണ് നടപടി. പൗരത്വം റദ്ദാക്കപ്പെട്ടവരുടെ ഔദ്യോഗിക പട്ടിക സിവിൽ സർവീസ് ബ്യൂറോ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും കൈമാറി. ഈ വ്യക്തികൾക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കാൻ ബ്യൂറോ ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശങ്ങൾ നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.