കുവൈത്ത് സിറ്റി: കുവൈത്ത് ദേശീയ ദിനാഘോഷത്തിനിടെ വാഹനത്തിനുനേരെ വാട്ടർ ബലൂൺ എറിഞ്ഞവരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ഇവരെ തുടർ നിയമ നടപടികൾക്കായി പരിസ്ഥിതി പൊലീസിന് കൈമാറി.പിടിക്കപ്പെട്ടവരിൽ നാലു പേർ പ്രായപൂർത്തിയാകാത്തവരാണ്. വലിയ പതാകകൾ സ്ഥാപിച്ച വാഹനങ്ങളും, നിരോധിത ബലൂണുകളും വാട്ടർ പിസ്റ്റളുകളും വിൽപന നടത്തിയ നിരവധി വാഹനങ്ങളും അധികൃതർ പിടിച്ചെടുത്തു.
രാജ്യത്തിന്റെ പാരമ്പര്യത്തിനും സംസ്കാരത്തിനും വിരുദ്ധമായ ആഘോഷങ്ങളില്‍നിന്ന് വിട്ടുനിൽക്കണം. മറ്റുള്ളവർക്ക് തടസ്സമാകുന്ന തരത്തിൽ റോഡുകളിൽ സംഘടിക്കാതിരിക്കണമെന്നും സുരക്ഷ ഉദ്യോഗസ്ഥരുമായി സഹകരിച്ചു പ്രവർത്തിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.