കുവൈത്ത് സിറ്റി: സമ്മർ ഷെഡ്യൂളിൽ പുതിയ ഇടങ്ങളിലേക്ക് സർവിസ് വ്യാപിക്കാൻ ഒരുങ്ങി കുവൈത്ത് എയർവേയ്സ്. ജൂൺ മുതൽ അലക്സാണ്ട്രിയ, സൂറിച്ച്, മൈക്കോണോസ്, മലാഗ തുടങ്ങി നിരവധി ഇടങ്ങളിലേക്ക് സർവിസ് ആരംഭിക്കുമെന്ന് കുവൈത്ത് എയർവേയ്സ് അറിയിച്ചു. കുവൈത്തിലേക്കും തിരിച്ചുമുള്ള എല്ലാ ഇക്കണോമി ക്ലാസ് വിമാനങ്ങളിലും 15 ശതമാനം കിഴിവോടെ ഉപഭോക്താക്കൾക്കായി പ്രത്യേക ഓഫറും പ്രഖ്യാപിച്ചു.
ജൂണിൽ അലക്സാണ്ട്രിയ, ഷാം എൽ ഷെയ്ക്ക്, സലാല, സൂറിച്ച്, അന്റാലിയ, ട്രാബ്സൺ, സരജേവോ, വിയന്ന, ബോഡ്രം എന്നീ സർവീസുകൾ പുതിയ ലക്ഷ്യസ്ഥാനങ്ങളിൽ ഉൾപ്പെടുന്നതായി കുവൈത്ത് എയർവേയ്സ് ആക്ടിങ് സി.ഇ.ഒ അബ്ദുൽ വഹാബ് അൽ ഷാത്തി പറഞ്ഞു. കുവൈത്ത് എയർവേയ്സിന്റെ വെബ്സൈറ്റ്, മൊബൈൽ ആപ്ലിക്കേഷൻ, സെയിൽസ് ഓഫീസുകൾ, 171 കോൾ സെന്റർ എന്നിവയിൽ ഓഫർ ലഭ്യമാണ്.
ഏറ്റവും പുതിയ വിനോദ സംവിധാനങ്ങളുള്ള വിമാനങ്ങൾ, വൈവിധ്യമാർന്ന മെനു, മികച്ച നിലവാരത്തിലുള്ള സേവനം, പരിചയസമ്പന്നരായ ക്യാബിൻ ക്രൂ എന്നിവ കമ്പനിക്കുണ്ട്.വിമാനത്തിൽ കയറുന്ന നിമിഷം മുതൽ ലക്ഷ്യസ്ഥാനത്ത് എത്തുന്നതുവരെ ഉപഭോക്താക്കൾക്ക് സുഖകരവും ആസ്വാദ്യകരവുമായ യാത്രാനുഭവം ഉറപ്പാക്കുന്നതായും അബ്ദുൽ വഹാബ് അൽ ഷാത്തി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.