ഐ.​ഐ.​സി കേ​ന്ദ്ര സെ​ക്ര​ട്ടേറി​യറ്റ് യോ​ഗ​ത്തി​ൽ​നി​ന്ന്

വി​ദ്വേ​ഷ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​വ​രെ തി​രി​ച്ച​റി​യ​ണം -ഐ.​ഐ.​സി

കു​വൈ​ത്ത് സി​റ്റി: മു​സ് ലിം ​സ​മു​ദാ​യ​ത്തി​നെ​തി​രെ അ​നാ​വ​ശ്യ ഭീ​തി​പ​ര​ത്തി വി​ദ്വേ​ഷ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​വ​രെ തി​രി​ച്ച​റി​യ​ണ​മെ​ന്ന് ഇ​ന്ത്യ​ൻ ഇ​സ് ലാ​ഹി സെ​ന്റ​ർ കേ​ന്ദ്ര സെ​ക്ര​ട്ടേ​റി​യ​റ്റ്.

തെ​രെ​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത​തോ​ടെ സ​മു​ദാ​യ​ങ്ങ​ളെ ത​മ്മി​ല​ടി​പ്പി​ച്ച് മു​ത​ലെ​ടു​പ്പ് ന​ട​ത്താ​ന്‍ ചി​ല ദൃ​ഷ്ട​ശ​ക്തി​ക​ള്‍ രം​ഗ​ത്തി​റ​ങ്ങി​യി​രി​ക്കു​ന്നു. സാ​മു​ദാ​യി​കാ​ന്ത​രീ​ക്ഷം ക​ലു​ഷ​മാ​ക്കാ​ന്‍ നി​ക്ഷി​പ്ത താ​ൽ​പ​ര്യ​ക്കാ​ര്‍ ബോ​ധ​പൂ​ര്‍വം ശ്ര​മം ന​ട​ത്തു​ന്നു​ണ്ടെ​ന്നും കേ​ര​ളീ​യ സ​മൂ​ഹം അ​തി​നെ​തി​രെ ജാ​ഗ്ര​വ​ത്താ​വ​ണ​മെ​ന്നും ഐ.​ഐ.​സി സെ​ക്ര​ട്ട​റി​യേ​റ്റ് ആ​ഹ്വാ​നം ചെ​യ്തു.

മു​സ് ലിം​ക​ളെ​യും ക്രി​സ്ത്യാ​നി​ക​ളെ​യും ത​മ്മി​ല്‍ തെ​റ്റി​ച്ച് രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പ് ന​ട​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​ണോ പ​ള്ളു​രു​ത്തി സ്‌​കൂ​ളി​ലെ ഹി​ജാ​ബ് വി​വാ​ദ​മെ​ന്ന് സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു.

വ​ര്‍ഗീ​യ തീ​വ്ര​Those spreading hate propaganda should be identified - IICവാ​ദ ശ​ക്തി​ക​ളു​ടെ വി​ദ്വേ​ഷ അ​ജ​ണ്ട​ക​ള്‍ സ​ഭാ​സ്ഥാ​പ​ന​ങ്ങ​ള്‍ വ​ഴി ന​ട​പ്പി​ലാ​ക്കു​ന്ന ഗൂ​ഢ പ​ദ്ധ​തി​ക്കെ​തി​രെ സ​ഭാ​നേ​തൃ​ത്വ​ങ്ങ​ളും വി​ശ്വാ​സി​ക​ളും പ്ര​ബു​ദ്ധ​രാ​ക​ണം. എ​ല്ലാ വി​ഭാ​ഗം കു​ട്ടി​ക​ള്‍ക്കും ത​ങ്ങ​ളു​ടെ വി​ശ്വാ​സ​ങ്ങ​ളും വ്യ​ക്തി​ത്വ​വും നി​ല​നി​ര്‍ത്തി പ​ര​സ്പ​ര സൗ​ഹൃ​ദ​ത്തോ​ടെ​യും സ​ഹ​വ​ര്‍ത്തി​ത്ത​തോ​ടെ​യും പ​ഠ​നം ന​ട​ത്താ​ന്‍ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ അ​വ​സ​ര​മു​ണ്ടാ​ക​ണ​മെ​ന്നും സെ​ക്ര​ട്ടേ​റി​യ​റ്റ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കേ​ന്ദ്ര പ്ര​സി​ഡ​ന്റ് യൂ​നു​സ് സ​ലാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​നാ​ഫ് മാ​ത്തോ​ട്ടം സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്റ് അ​ബ്ദു​ല്ല​ത്തീ​ഫ് പേ​ക്കാ​ട​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Those spreading hate propaganda should be identified - IIC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.