Posted On
date_range Updated On
date_range കുവൈത്തിലെ സ്വകാര്യ ആശുപത്രികളിൽ വലിയ ഇടപാടുകൾക്ക് ഇ-പേയ്‌മെന്റ് നിർബന്ധമാക്കി
കുവൈത്ത് സിറ്റി: കുവൈത്തിൽ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിൽ 10 ദീനാറിലധികമുള്ള പണമിടപാടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി വാണിജ്യ-വ്യവസായ മന്ത്രാലയം. ആശുപത്രികൾ, മെഡിക്കൽ സെന്ററുകൾ, ക്ലിനിക്കുകൾ തുടങ്ങി എല്ലാ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലും 10 ദീനാറിന് മുകളിലുള്ള തുക അംഗീകൃത ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനങ്ങളിലൂടെ മാത്രമേ ഇനി സ്വീകരിക്കൂ. തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു.
നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ അടച്ചുപൂട്ടൽ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.സാമ്പത്തിക സുതാര്യത ഉറപ്പാക്കാനും ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായാണ് പുതിയ നടപടിയെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.