അയർക്കുന്നം പ്രവാസി അസോസിയേഷൻ രക്തദാന ക്യാമ്പ് പ്രസിഡന്റ് ബിജു സൈമൺ
ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: അയർക്കുന്നം പ്രവാസി അസോസിയേഷൻ കുവൈത്തും (എ.പി.എ.കെ) ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) കുവൈത്ത് ചാപ്റ്ററും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. അദാൻ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്ററിൽ ക്യാമ്പ് അസോസിയേഷൻ പ്രസിഡന്റ് ബിജു സൈമൺ ഉദ്ഘാടനം ചെയ്തു. ബി.ഡി.കെ കൺവീനർ നിമിഷ് കാവാലം, കമ്മിറ്റി അംഗം മനോജ് മാവേലിക്കര, എ.പി.എ.കെ അഡ്വൈസറി ബോർഡ് അംഗം ടോം വയലിൽ എന്നിവർ ആശംസകൾ അറിയിച്ചു. സെക്രട്ടറി ജിയോ ജോസ് സ്വാഗതവും ട്രഷറർ മാത്യൂസ് ജെയിംസ് നന്ദിയും പറഞ്ഞു.
രക്തദാനത്തിൽ പങ്കെടുത്ത എല്ലാ ദാതാക്കൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. രക്തദാതാക്കളുടെ സജീവ പങ്കാളിത്തം ക്യാമ്പിന്റെ വിജയത്തിന് കാരണമായി. കുവൈത്തിലെ വിവിധ സംഘടനകൾക്കും അസോസിയേഷനുകൾക്കും രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കാൻ താൽപര്യമുണ്ടെങ്കിൽ ഏകോപനത്തിനും പിന്തുണക്കുമായി ബി.ഡി.കെ കുവൈത്ത് ചാപ്റ്ററുമായി ബന്ധപ്പെടാമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.