വയനാട് കോട്ടത്തറ പഞ്ചായത്തിലെ തങ്ങൾ മുക്കിൽ കെ.കെ.എം.എ നിർമിച്ച പൊതുകിണർ

തെളിനീർ പകർന്ന് കെ.കെ.എം.എ കുടിവെള്ളപദ്ധതി തുടരുന്നു

കുവൈത്ത് സിറ്റി: കുടിവെള്ളത്തിനായി പ്രയാസമനുഭവിക്കുന്ന കുടുബങ്ങൾക്ക് തെളിനീര് എത്തിക്കുന്ന കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ (കെ.കെ.എം.എ) കുടിവെള്ള പദ്ധതി തുടരുന്നു. കെ.കെ.എം.എയുടെ 30ാമത് പൊതു കിണർ വയനാട് കോട്ടത്തറ പഞ്ചായത്തിലെ തങ്ങൾ മുക്കിൽ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർമാൻ റജീഷ് ഉദ്ഘാടനം ചെയ്തു. പ്രദേശത്തെ ഹലീമ എന്ന സ്ത്രീ ദാനമായി നൽകിയ സ്ഥലത്താണ് പൊതു കിണർ നിർമിച്ചത്.കെ.കെ.എം.എ. സംസ്ഥാന കമ്മിറ്റി പ്രസിഡൻ്റ് അബ്‌ദുൽ റസാഖ് മേലടി അധ്യക്ഷത വഹിച്ചു.

പുഴക്കാവയൽ മസ്ജിദ് ഖത്തീബ് അഷ്റഫ് ഇർഫാനി മൗലവി പ്രാർത്ഥന നിർവഹിച്ചു. കെ.കെ.എം.എയുടെ വയനാട് ജില്ലയിലെ അംഗങ്ങളുടെ മക്കളിൽ ഈ വർഷത്തെ 10,12 ക്ലാസ്സുകളിൽ വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ചടങ്ങിൽ മൊമെന്റോ നൽകി അനുമോദിച്ചു. കോട്ടത്തറ പഞ്ചായത്ത് വികസന കാര്യ ക്ഷേമ സ്റ്റാൻ്റിംങ് കമ്മറ്റി ചെയർപേഴ്‌സൺ ഇ.ആർ പുഷ്പ, വാർഡ് മെമ്പർ ജോൺസി, സാബിർ കൊല്ലം, റസാഖ് മേലടി എന്നിവർ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ കൈമാറി. ഓർഗനൈസിങ്ങ് സെക്രട്ടറി യു.എ.ബക്കർ സ്വാഗതവും, അലിക്കുട്ടി ഹാജി നന്ദിയും പറഞ്ഞു.

Tags:    
News Summary - KKMA continues drinking water project by pouring clean water

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.