അറബ് സമിതി സമ്മേളനത്തിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: മനുഷ്യാവകാശങ്ങൾക്കായുള്ള സ്ഥിരം അറബ് സമിതിയുടെ 58ാമത് സമ്മേളനത്തിന് കെയ്റോയിൽ തുടക്കമായി. സമിതി അധ്യക്ഷൻ അംബാസഡർ തലാൽ അൽ മുതൈരിയുടെ നേതൃത്വത്തിൽ ചേരുന്ന രണ്ടു ദിവസത്തെ സമ്മേളനത്തിൽ ഫലസ്തീൻ വിഷയം, അറബ് പ്രദേശങ്ങളിലെ ഇസ്രായേൽ അധിനിവേശ ലംഘനങ്ങൾ, വിവേചനപരമായ രീതികൾ, അധിനിവേശ ജയിലുകളിലെ അറബ് തടവുകാർ, അധിനിവേശ അധികാരികൾ തടഞ്ഞുവച്ചിരിക്കുന്ന ഫലസ്തീൻ ജനങ്ങൾ, അറബ് രക്തസാക്ഷികളുടെ മൃതദേഹങ്ങൾ കൈമാറൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കും.
അറബ് മനുഷ്യാവകാശ ചാർട്ടർ, 2027 മാർച്ച് 16 ന് ആചരിക്കുന്ന അറബ് മനുഷ്യാവകാശ ദിനത്തിനായുള്ള തയ്യാറെടുപ്പുകൾ എന്നിവയും ചർച്ചകളിൽ ഉൾപ്പെടും. സമിതിയുടെ ശിപാർശകൾ സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന അറബ് ലീഗ് കൗൺസിലിന്റെ മന്ത്രിതലത്തിലുള്ള 166-ാമത് സമ്മേളനത്തിൽ സമർപ്പിക്കും. കുവൈത്ത് വിദേശകാര്യ മന്ത്രാലയത്തിലെ മനുഷ്യാവകാശ വിഭാഗം കൗൺസിലറായ ബഷാർ അൽ മുവൈസ്‌രിയാണ് യോഗത്തിൽ കുവൈത്തിനെ പ്രതിനിധീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.