കുവൈത്ത് സിറ്റി: കടുത്ത ചൂട് സഹിക്കാനാവാതെയും ദാഹജലം ലഭിക്കാതെയും തളരുന്ന പക്ഷികൾക്കായി പുറത്ത് ഇത്തിരി വെള്ളം വെച്ചു കൊടുക്കാം. കുവൈത്തിൽ പലയിടത്തും ഇത്തരത്തിൽ ചെറിയ പാത്രങ്ങളിൽ വെള്ളം വെച്ചത് കാണാം. കൂടുതൽ പേർ ഇത് പിൻപറ്റുകയാണെങ്കിൽ നിരവധി പക്ഷികളുടെ ജീവൻ രക്ഷിക്കാൻ കഴിയും. ഒരു പാത്രത്തിൽ കുറച്ചുവെള്ളം പുറത്ത് വെച്ചാൽ പക്ഷികൾക്കത് ജീവജലമാവും.
നിരവധി ആളുകൾ ഇപ്പോൾ അങ്ങനെ ചെയ്യുന്നുണ്ട്. ഒറ്റപ്പെട്ട വ്യക്തികൾ പാത്രങ്ങളിൽ വെള്ളം വെക്കൽ ആരംഭിച്ചിട്ടുണ്ടെങ്കിലും ഇത് പര്യാപ്തമല്ല.
മുമ്പ് പരിസ്ഥിതി സ്നേഹികളുടെ കൂട്ടായ്മ 'പുറത്ത് വെള്ളം വെക്കാം, പക്ഷികളുടെ ജീവൻ രക്ഷിക്കാം' പ്രമേയത്തിൽ പ്രചാരണം നടത്തിയിരുന്നു. ബഹുജന പങ്കാളിത്തത്തോടെ വിപുലമായ തോതിൽ പക്ഷിക്ക് വെള്ളംകൊടുക്കൽ കാമ്പയിൻ ആരംഭിക്കേണ്ടതുണ്ട്.
രാജ്യത്ത് വേനൽ കനത്തതോടെ അന്തരീക്ഷ ഉൗഷ്മാവ് 50 ഡിഗ്രിക്കടുത്താണ്. മരുഭൂമിയായതിനാൽ തെളിനീരുറവകളും മറ്റും ഇല്ല. പറന്നുകൊണ്ടിരിക്കെ നിർജലീകരണം കാരണം പക്ഷികൾ വീഴുകയാണ്. ഇൗ വേനലിൽ നമ്മൾ ഒന്ന് മനസ്സുവെച്ചാൽ ഒത്തിരി പക്ഷികളുടെ ജീവൻ രക്ഷിക്കാൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.