കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ലയിലെ തിക്കോടിക്കാരായ പ്രവാസികളുടെ കൂട്ടായ്മ ഗ്ലോബൽ തിക്കോടിയൻസ് ഫോറം കുവൈത്ത് ചാപ്റ്റർ വാർഷിക കുടുംബ സംഗമം ‘നാട്ടരങ്ങ്’ ഫർവാനിയ ഐഡിയൽ ഹാളിൽ നടന്നു. ഗ്ലോബൽ ചെയർമാൻ നദീർ തിക്കോടി ഉദ്ഘാടനം ചെയ്തു.
കുവൈത്ത് ചാപ്റ്റർ പ്രസിഡൻറ് ശുഐബ് റഷീദ് കുന്നോത്ത് അധ്യക്ഷത വഹിച്ചു. ഗ്ലോബൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന നിക്ഷേപ പദ്ധതിയെ കുറിച്ച് ജിതേഷ്, ഇസ്ഹാഖ് മൂസ എന്നിവർ വിവരണം നൽകി. ജനറൽ സെക്രട്ടറി സമീർ തിക്കോടി സ്വാഗതം പറഞ്ഞ ചടങ്ങിൽ വിഭീഷ് തിക്കോടി, അബു കോട്ടയിൽ, കെ.ഡി.എ പ്രസിഡൻറ് ഹനീഫ, കെ.ഡി.എൻ.എ വൈസ് പ്രസിഡൻറ് സത്യൻ വരുണ്ട, കൊയിലാണ്ടിക്കൂട്ടം രക്ഷാധികാരി റഈഫ് മശൂർ തങ്ങൾ, സാന്ത്വനം കടലൂർ പ്രസിഡൻറ് അബ്ദുറഹ്മാൻ വർദ് എന്നിവർ സംസാരിച്ചു. ഷംസുദ്ദീൻ കുക്കു നന്ദി പറഞ്ഞു. സാജിദ്, റാഫി പയ്യോളി എന്നിവരുടെ നേതൃത്വത്തിൽ കോൽക്കളി അവതരിപ്പിച്ചു. സുവനീർ ഷബീർ മണ്ടോളിക്ക് നൽകി ഫിറോസ് കുളങ്ങര പ്രകാശനം ചെയ്തു. സെൽവരാജ് സുവനീർ പരിചയപ്പെടുത്തി. ഗെയിമുകൾക്ക് ഇസ്ഹാഖ് മൂസ, മജീദ് റവാബി എന്നിവർ നേതൃത്വം നൽകി. ബിജു തിക്കോടി, സാലിഹ് മുഹമ്മദ്, നമിത എസ്. കുമാർ, സ്നേഹദാസ്, കബീർ തിക്കോടി എന്നിവരുടെ നേതൃത്വത്തിൽ ഗാനമേളയും നടന്നു. അഫ്സൽ, നൗഷാദ് ഹംസ, നൗഷാദ് കളത്തിൽ, നജ്മു, കെ.വി. ഷാജി, ശ്രീജിത്, ആസാദ്, അനൂപ്, ബഷീർ മുല്ല, മജീദ് റവാബി, ഹാഷിദ്, മഹീന്ദ്രൻ, നാസർ, മുഖ്താർ, ഷൈബു, സജീവൻ, ഹനീഫ, അസീസ് തിക്കോടി തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.