കുവൈത്ത് സിറ്റി: കുവൈത്തിൽ ലോക്ഡൗൺ, കർഫ്യൂ ഭീഷണി തൽക്കാലമില്ല. ബ്രിട്ടനിൽ കോവിഡ് വൈറസിെൻറ പുതിയ വകഭേദം കണ്ടെത്തിയ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടികൾ എന്ന നിലക്കാണ് കര, കടൽ, വ്യോമ അതിർത്തികൾ അടച്ചത്. ബ്രിട്ടനിൽനിന്നും യൂറോപ്യൻ യൂനിയൻ രാജ്യങ്ങളിൽനിന്നും കഴിഞ്ഞ ദിവസങ്ങളിൽ എത്തിയവരോട് പി.സി.ആർ പരിശോധനക്ക് എത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതിൽ ആർക്കെങ്കിലും പുതിയ വൈറസ് കണ്ടെത്തിയാലല്ലാതെ തൽക്കാലം ഭീഷണിയില്ല. അതിർത്തി അടച്ചതിനാൽ പുതുതായി ആരും രാജ്യത്തേക്ക് വരുന്നുമില്ല. വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന കർഫ്യൂ പോലെയുള്ള കടുത്ത നടപടികളിലേക്ക് വളരെ കരുതലോടെ മാത്രമേ അധികൃതർ കടക്കുകയുള്ളൂ. വിപണി, തൊഴിൽ മേഖല എന്നിവക്ക് ഇനിയൊരു കർഫ്യൂ, ലോക്ഡൗൺ എന്നിവ താങ്ങാനുള്ള കരുത്തില്ല. അങ്ങനെ സംഭവിച്ചാൽ നിരവധി ചെറുകിട സംരംഭങ്ങൾ ഉറപ്പായും അടച്ചുപൂേട്ടണ്ടിവരും. ആദ്യത്തെ ലോക്ഡൗണിെൻറ ആഘാതത്തിൽനിന്ന് ഒരുവിധം കരകയറി വരുകയാണ് മിക്ക സ്ഥാപനങ്ങളും.
അതേസമയം, ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ അനിവാര്യമായി വന്നാൽ കടുത്ത നടപടികൾക്ക് അധികൃതർ നിർബന്ധിതരാവും. അടിയന്തര സാഹചര്യം ജനങ്ങൾ ഉൾക്കൊള്ളണമെന്നും പെെട്ടന്നുള്ള തീരുമാനങ്ങൾക്ക് ഒരുങ്ങിയിരിക്കണമെന്നും ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച വാർത്തസമ്മേളനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതൊരു ജാഗ്രത നിർദേശം മാത്രമാണെന്നാണ് വിലയിരുത്തൽ. കർഫ്യൂ ഏർപ്പെടുത്താനുള്ള പ്രാഥമിക ആലോചനകളിലേക്കുപോലും അധികൃതർ ഇതുവരെ കടന്നിട്ടില്ല എന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.