ആഭ്യന്തര മന്ത്രി ശൈഖ്​ താമിർ അൽ അലി അസ്സബാഹ്​ 

നിയമം ലംഘിച്ച്​ രാജ്യത്ത്​ തുടരുന്നവർക്ക്​ ഇനി ഇളവില്ല

കുവൈത്ത്​ സിറ്റി: നിയമം ലംഘിച്ച്​ രാജ്യത്ത്​ തുടരുന്നവർക്ക്​ ഇനി ഇളവില്ലെന്ന്​ ആഭ്യന്തര മന്ത്രി ശൈഖ്​ താമിർ അൽ അലി അസ്സബാഹ്​ വ്യക്​തമാക്കി. കോവിഡ്​ പശ്ചാത്തലത്തിൽ മാനുഷിക പരിഗണനവെച്ച്​ നിരവധി തവണ ഇളവുകളും താമസരേഖ ശരിയാക്കാൻ അവസരവും നൽകിയിരുന്നു.

ഇക്കാലയളവിൽ കുവൈത്ത്​ വിമാനത്താവളത്തിൽനിന്ന്​ ലോകത്തി​െൻറ ​എല്ലാ ഭാഗത്തേക്കും വിമാന സർവിസ്​ ഉണ്ടായിരുന്നു. ഭാഗിക നിയന്ത്രണങ്ങൾ ഉണ്ടായിരുന്നപ്പോൾ പോലും കുവൈത്തിൽനിന്ന്​ പോകാൻ അവസരം ഉണ്ടായിരുന്നു. ഇത്​ പ്രയോജനപ്പെടുത്താതെ അനധികൃതമായി രാജ്യത്ത്​ തങ്ങിയത്​ നിയമലംഘനം തന്നെയാണ്​.

ഇവരെ പിടികൂടി പിഴയീടാക്കുകയും പിന്നീട്​ കുവൈത്തിൽ വരാൻ കഴിയാത്ത വിധം വിരലടയാളം എടുത്ത്​ നാടുകടത്തുകയും ചെയ്യുമെന്ന്​ ആഭ്യന്തര മന്ത്രി വ്യക്​തമാക്കി. 2020 ജനുവരി ഒന്നിന്​ മുമ്പ്​ ഇഖാമ കാലാവധി കഴിഞ്ഞവർക്ക്​ പിഴയടച്ച്​ താമസരേഖ നിയമവിധേയമാക്കാൻ ജൂൺ 25 വരെ അവസരം നൽകിയിരുന്നു. മാനുഷിക പരിഗണന വെച്ചാണ്​ അധിക സമയം നൽകിയത്​.

ഡിസംബറിൽ ഒരുമാസം നൽകിയ ​പ്രത്യേക അവസരം വിവിധ ഘട്ടങ്ങളിലായി നീട്ടിവരുകയായിരുന്നു. വിമാനത്താവളം അടഞ്ഞുകിടക്കുന്ന പശ്ചാത്തലത്തിൽകൂടിയാണ്​ അധിക സമയം അനുവദിച്ചത്​. കോവിഡ്​ പ്രതിസന്ധി അവസാനിച്ചാൽ ആഭ്യന്തര മന്ത്രാലയം ശക്​തമായ പരിശോധനക്ക്​ ഒരുങ്ങുന്നതായി റിപ്പോർട്ടുണ്ട്​. 

Tags:    
News Summary - There are no more concessions for those who stay in the country in violation of the law

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.