സഹൽ ആപ്പ് വഴി ഇനി സിവിൽ ഐഡിയിൽ രക്തഗ്രൂപ്പ് ചേർക്കാം

കുവൈത്ത് സിറ്റി: സർക്കാർ എകീകൃത ആപ്പായ സഹൽ വഴി ഇനി സിവിൽ ഐഡിയിൽ രക്തഗ്രൂപ്പ് ചേർക്കാം. ഇതിനായുള്ള പുതിയ ഡിജിറ്റൽ സേവനം ആപ്പിൽ ആരംഭിച്ചു. ഇത് വഴി പൗരന്മാർക്കും പ്രവാസികൾക്കും അവരുടെ സിവിൽ ഐഡി രേഖകളിൽ സുരക്ഷിതമായി രക്തഗ്രൂപ്പ് ചേർക്കാനാകും.

ഉപയോക്താക്കൾക്ക് അവരുടെ സിവിൽ ഐഡി വിവരങ്ങൾ ഏതാനും ഘട്ടങ്ങളിലൂടെ ഡിജിറ്റലായി അപ്‌ഡേറ്റ് ചെയ്യാൻ ഇതുവഴി കഴിയും. സർക്കാർ സംവിധാനങ്ങൾക്കുള്ളിലെ വ്യക്തിഗത ആരോഗ്യ ഡാറ്റയുടെ കൃത്യത മെച്ചപ്പെടുത്താനും ഇതുവഴി കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

സഹൽ ആപ്പ് ഉൾപ്പെടെയുള്ള സുരക്ഷിത മൊബൈൽ പ്ലാറ്റ്‌ഫോമുകളിലൂടെ ഡിജിറ്റൽ സർക്കാർ സേവനങ്ങൾ വിപുലീകരിക്കുന്നതിനും ഉപയോക്തൃ സൗകര്യം വർധിപ്പിക്കുന്നതിനുമുള്ള കുവൈത്തിന്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ സംരംഭം.

Tags:    
News Summary - You can now add blood group to your civil ID through the Sahal app

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-06-11 04:21 GMT