ഉദ്യോഗസഥർ പരിശോധനയിൽ
കുവൈത്ത് സിറ്റി: രാജ്യത്തെ വിവിധ സലൂണുകളിലും ആരോഗ്യ സ്ഥാപനങ്ങളിലും ആരോഗ്യ മന്ത്രാലയം പരിശോധന. ലംഘനങ്ങൾ കണ്ടെത്തിയ കേസുകളിൽ 50 ക്വട്ടേഷനുകൾ പുറപ്പെടുവിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അണുബാധ നിയന്ത്രണ മാനദണ്ഡങ്ങൾ ഉറപ്പാക്കൽ, വൃത്തി, അണുനശീകരണം, ജീവനക്കാരുടെ ആരോഗ്യം-ഫിറ്റ്നസ് ഉറപ്പാക്കൽ എന്നിവയുടെ ഭാഗമായിട്ടായിരുന്നു പരിശോധന.
ഉപഭോക്താക്കൾക്ക് സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷം ഉറപ്പാക്കുക, മികച്ച പ്രതിരോധ രീതികൾ പാലിക്കുന്നത് പ്രോത്സാഹിപ്പിക്കുക, രോഗവ്യാപന സാധ്യത കുറക്കുക, മറ്റു ചട്ടങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക എന്നിവയാണ് ഇതുവഴി ലക്ഷ്യമെന്ന് പൊതുജനാരോഗ്യ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. അൽ മുന്ദിർ അൽ ഹസാവി പറഞ്ഞു. ആരോഗ്യ ചട്ടങ്ങൾ പൂർണ്ണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളിലും പൊതുജന സുരക്ഷ സംരക്ഷിക്കുന്നതിനും പരിശോധന തുടരുമെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.