ഫർവാനിയ മദ്റസ പ്രോഗ്രസ് കാർഡ് വിതരണം

ഫർവാനിയ മദ്റസ

കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്‌ലാഹി സെൻ്റർ ഫർവാനിയ മദ്റസ പാരൻ്റ്സ് മീറ്റും, പ്രോഗ്രസ് കാർഡ് വിതരണവും നടത്തി.

കെ.കെ.ഐ.സി കേന്ദ്ര എഡ്യൂക്കേഷൻ സെക്രട്ടറി അബ്ദുൽ അസീസ് നരക്കോട് ഉദ്ഘാടനം ചെയ്തു. ആത്മീയ വിജ്ഞാനം പുതു തലമുറക്ക് ധാർമിക ബോധം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. 2025-2026 അധ്യയന വാർഷികപരീക്ഷയിലെ എൽ.കെ.ജി മുതൽ എട്ടാം ക്ലാസ് വരെയുള്ള ക്ലാസുകളിൽ നിന്ന് ആദ്യ മൂന്ന് സ്ഥാനം നേടിയ വിദ്യാർത്ഥികളെ മദ്റസ സ്വദർ സ്വാലിഹ് സുബൈർ പ്രഖ്യാപിച്ചു.

വിദ്യാർഥികളുടെ രചന മികവ് വളർത്താൻ സ്റ്റുഡൻ്റ് യൂണിയൻ പ്രസിദ്ധീകരിക്കുന്ന മാഗസിൻ വിഷയങ്ങൾ നൗഫൽ ഒട്ടുമ്മൽ വിശദീകരിച്ചു. ശബീർ സലഫി സ്വാഗതവും, അബ്ദുൽ മജീദ് മദനി നന്ദിയും പറഞ്ഞു.

Tags:    
News Summary - Farwaniya Madrasa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.