തെക്കേകാട് നുസ്രത്തുദ്ദീൻ ജമാഅത്ത് കമ്മിറ്റി ഭാരവാഹികൾ
കുവൈത്ത് സിറ്റി: കുവൈത്ത് തെക്കേകാട് നുസ്രത്തുദ്ദീൻ ജമാഅത്ത് കമ്മിറ്റി ജനറൽ ബോഡി യോഗം കബ്ദ് റിസോർട്ടിൽ ചേർന്നു.
ടൂറിസ്റ്റ് മേഖലയിൽ ഏറെ സ്വാധീനമുള്ള വലിയപറമ്പ് പടന്നക്കടപ്പുറവുമായി തെക്കേകാടിനെ ബന്ധിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് മുഖ്യ മന്ത്രിക്കും ടൂറിസം മന്ത്രിക്കും നിവേദനം നൽകും. ടി.കെ.അഷ്റഫ് അധ്യക്ഷത വഹിച്ചു. പി.കെ.അലാഹുദ്ദീൻ, ആസിഫ് ഖാദിർ, എം. കെ.ഫാറൂഖ്, ടി.കെ.സിദ്ദീഖ്, അൻസാർ പടന്ന എന്നിവർ സംസാരിച്ചു. യോഗത്തിൽ ടി.കെ.മുത്താലിബ് സ്വാഗതവും അബൂശാമ് നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി പി.കെ. അലാഹുദ്ദീൻ (പ്രസി), എം.കെ.ഫാറൂഖ് (വർക്കിങ് പ്രസി), പി.കെ.മുസ്തഫ, നാസർ കെ .സി (വൈ.പ്രസി), ടി.കെ.മുത്തലിബ് (ജന.സെക്രട്ടറി), ഹബീബ് പി.കെ, അഹമദ് ഒ.ടി, ആസിഫ് (ജോ.സെക്ര), ടി.കെ.സിദ്ദീഖ് (ട്രഷ), പി.കെ.അബൂഷാം (ഓഡിറ്റർ,അക്കൗണ്ട്സ്), പി.കെ.അബ്ദുൽ ഖാദർ, കെ.പി.കരീം ഹാജി, ഫത്താഹ്, ടി.കെ.അഷ്റഫ് (രക്ഷാധികാരികൾ), ടി.കെ.മുജീബ്, പി.മുഹമ്മദ്, ടി.കെ.ഹസ്സൻ, എം.ഫായിസ്, പി.കെ.റഫീഖ് (എക്സിക്യുട്ടിവ്) എന്നിവരെ തെരെഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.