കുവൈത്ത് സിറ്റി: സ്‌പോൺസർമാരുടെ വീടുകളിൽനിന്ന് സ്ത്രീ തൊഴിലാളികളെ കടത്തിയ ടാക്‌സി ഡ്രൈവറെ അറസ്റ്റ് ചെയ്തു. ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് ഓഫ് പബ്ലിക് മോറൽസ് പ്രൊട്ടക്ഷൻ ആൻഡ് ആൻറി ട്രാഫിക്കിങ് വിഭാഗമാണ് നടപടി സ്വീകരിച്ചത്.
സ്‌പോൺസർമാരുടെ വീടുകളിൽനിന്ന് തൊഴിലാളികളെ മറ്റു ജോലികൾക്ക് എത്തിച്ച് പണവും കമീഷനും പറ്റുകയായിരുന്നു ലക്ഷ്യം. പിടികൂടിയ ഡ്രൈവറെ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. ഇയാൾ അറബ് വംശജനാണ്.
രാജ്യത്ത് ഒരു സ്പോൺസറുടെ കീഴിൽ ജോലിക്കു വന്ന ഗാർഹിക തൊഴിലാളികൾ മറ്റു ജോലികളിൽ ഏർപ്പെടുന്നത് നിയമവിരുദ്ധമാണ്. ഇത്തരക്കാർക്കും അതിനു കൂട്ടുനിൽക്കുന്നവർക്കും എതിരെ തൊഴിൽ നിയമലംഘന പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.