തിരുവല്ല പ്രവാസി അസോസിയേഷൻ അംഗങ്ങൾ സഹായവിതരണത്തിൽ
കുവൈത്ത് സിറ്റി: തണുപ്പുകാലത്ത് മരുഭൂമിയിലെ ഒറ്റപ്പെട്ടുതാമസിക്കുന്ന ഇടയൻമാർക്ക് ആശ്വാസവുമായി തിരുവല്ല പ്രവാസി അസോസിയേഷൻ.
സംഘടന നേതൃത്വത്തിൽ ഇടയൻമാർക്ക് തണുപ്പ് പ്രതിരോധ വസ്ത്രങ്ങളും ഭക്ഷണകിറ്റുകളും വിതരണം ചെയ്തു.
കടുത്ത തണുപ്പിൽ കഴിയുന്ന ഇടയൻമാരെ ചേർത്തുപിടിക്കുന്നതിന്റെ ഭാഗമായാണ് സഹായകൈമാറ്റമെന്നും ഇത്തരം പദ്ധതികൾ തുടരുമെന്നും അസോസിയേഷൻ അറിയിച്ചു. മരുഭൂമിയിലെ ഉൾഭാഗങ്ങളിലടക്കം സഹായം എത്തിച്ചു. പ്രസിഡന്റ് ജെയിംസ് വി കൊട്ടാരം, ട്രഷറർ ബൈജു ജോസ്, ജനറൽ കൺവീനർ ഷിജു ഓതറ, ഫിലിപ്പ് ജോർജ്, റെജി കോരുത്, റെജി കെ തോമസ്, ടിൻസി ഇടിക്കുള, ജിജി നൈനാൻ, ബിനു ജോസഫ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.