കുവൈത്ത് സിറ്റി: കുവൈത്തിലെ വിദ്യാർഥികളുടെ മെഡിക്കൽ വിദ്യാഭാസ സ്വപ്നങ്ങൾക്ക് ചിറകേകാൻ ഒരു സുവർണാവസരം ഒരുക്കി മെട്രോ മെഡിക്കൽ ഗ്രൂപ്. മെട്രോ മെഡിക്കൽ ഗ്രൂപ് , വിദ്യാഭ്യാസ സ്ഥാപനമായ ബ്രില്ലിയന്റ് കുവൈത്തുമായി ചേർന്ന് സൗജന്യ നീറ്റ് മോക്ക് പരീക്ഷ സംഘടിപ്പിക്കും. ചികിത്സ സേവനം നൽകുന്നതോടൊപ്പം, വിദ്യാഭ്യാസ മേഖലയിലും യുവതലമുറയുടെ ഭാവി രൂപപ്പെടുത്തുന്നതിനുള്ള ദൗത്യത്തിന്റെ ഭാഗമായാണ് മെട്രോയുടെ പുതിയ സംരംഭം.
മാർച്ച് ആറിനാണ് സൗജന്യ നീറ്റ് മോക്ക് പരീക്ഷ. ഉയർന്ന മത്സരാത്മകതയുള്ള പരീക്ഷയിൽ വിജയിക്കാൻ ആവശ്യമായ മാനസിക സന്നദ്ധതയും അക്കാദമിക് തയാറെടുപ്പും വിദ്യാർഥികൾക്ക് ഉറപ്പാക്കുകയാണ് ലക്ഷ്യം. യഥാർഥ നീറ്റ് പരീക്ഷ മാതൃകയിലാകും മോഡൽ പരീക്ഷ. പരീക്ഷക്ക് ശേഷം ഓരോ വിദ്യാർഥിക്കും വ്യക്തിഗത പ്രകടന റിപ്പോർട്ടും വിശദമായ വിലയിരുത്തലും ലഭ്യമാക്കും. ഇതിലൂടെ അവരുടെ മികവും മെച്ചപ്പെടുത്തേണ്ട മേഖലകളും തിരിച്ചറിയാൻ കഴിയും. വിദഗ്ധരുടെ മാർഗനിർദേശവും വിദ്യാർഥികളെ ഫലപ്രദമായ തയാറെടുപ്പിലേക്ക് നയിക്കും.
സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിയെ ആരോഗ്യരംഗത്തിന്റെ ദീർഘകാല വികസനവുമായി ബന്ധിപ്പിക്കുന്ന ദൂരദർശിയായ സമീപനമാണ് ഇതെന്നും, വിദ്യാർഥികൾ നാളെ ഗുണമേന്മയുള്ള ആരോഗ്യസേവനത്തിലേക്കുള്ള നിക്ഷേപമാണെന്ന വിശ്വാസമാണ് ഈ സംരംഭത്തിന് പിന്നിലെന്നും മെട്രോ മാനേജ്മെന്റും ബ്രില്ല്യൻസ് മാനേജ്മെന്റും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.