ബസിൽനിന്ന് ലഭിച്ച പണമടങ്ങിയ പഴ്സ് ഡ്രൈവർ ഉടമക്ക് കൈമാറുന്നു
Posted On
date_range Updated On
date_range പണമടങ്ങിയ പഴ്സ് ഉടമക്കുനൽകി മാതൃകയായി
കുവൈത്ത് സിറ്റി: കളഞ്ഞുകിട്ടിയ പണമടങ്ങിയ പഴ്സ് ഉടമക്ക് നൽകി ഈജിപ്ഷ്യൻ ബസ് ഡ്രൈവർ മാതൃകയായി. സിറ്റി ബസ് ഡ്രൈവർ മുഹമ്മദലിയാണ് 130 ദീനാറും വിലപ്പെട്ട രേഖകളും അടങ്ങിയ പഴ്സ് ഉടമയെ ബന്ധപ്പെട്ട് കൈമാറിയത്.
അബ്ബാസിയയിൽനിന്ന് ബസ് കയറിയ പ്രവാസി മലയാളി സജി മണ്ഡലത്തിന്റെ പഴ്സാണ് നഷ്ടപ്പെട്ടത്. സിവിൽ ഐ.ഡിയും ബാങ്ക് കാർഡും പണവും തിരികെ ലഭിച്ചത് ആശ്വാസമായെന്നും മാതൃകപരമായ പ്രവൃത്തിക്ക് അദ്ദേഹത്തിന് നന്ദിയും സ്നേഹവും അറിയിക്കുന്നതായും സജി മണ്ഡലത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.