ഐ.​സി.​എ​ഫ് ഫ​ര്‍വാ​നി​യ സെ​ന്‍ട്ര​ല്‍ സം​ഘ​ടി​പ്പി​ച്ച സ്നേ​ഹ​വി​രു​ന്നി​ല്‍ നാ​ഷ​ന​ല്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ബ്ദു​ല്ല വ​ട​ക​ര സ​ന്ദേ​ശ​ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു

മാനവികതയുടെ മഹാപ്രവാഹങ്ങളായിരുന്നു പ്രവാചകാധ്യാപനങ്ങൾ -ഐ.സി.എഫ്

കുവൈത്ത് സിറ്റി: മാനവികതയിലൂന്നിയ ജീവിതസംസ്കാരമായിരുന്നു പ്രവാചകൻ മുഹമ്മദ് നബി പഠിപ്പിച്ചതെന്ന് ഐ.സി.എഫ് ഫർവാനിയ സെന്‍ട്രല്‍ കമ്മിറ്റി സംഗമം അഭിപ്രായപ്പെട്ടു.സ്വന്തം മതവും സംസ്കാരവും കണിശമായി കൊണ്ടുനടക്കുമ്പോൾതന്നെ, മറ്റുള്ളവരുടെ സംസ്കാരങ്ങളെയും ചിന്താധാരകളെയും ബഹുമാനിക്കാനാണ് മുഹമ്മദ് നബി പഠിപ്പിച്ചത്.

കാരുണ്യവും സ്നേഹവും പ്രചരിപ്പിക്കുകയും വിദ്വേഷ പ്രചാരകരെ അകറ്റിനിർത്തുകയും ചെയ്താണ് പ്രവാചകർ അറേബ്യയിൽ രാഷ്ട്രം സ്ഥാപിച്ചതെന്നും സംഗമം അഭിപ്രായപ്പെട്ടു. ഐ.സി.എഫ് ഇന്റര്‍നാഷനല്‍ മീലാദ് കാമ്പയിന്‍ 2023ലെ സ്നേഹവിരുന്നിന്‍റെ ഭാഗമായിട്ടാണ് സംഗമം. ഐ.സി.എഫ് സെന്‍ട്രല്‍ പ്രസിഡന്റ് സുബൈര്‍ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു.

നാഷനല്‍ ദഅ് വ സെക്രട്ടറി എൻജി. അബൂ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. നാഷനല്‍ ജനറല്‍ സെക്രട്ടറി അബ്ദുല്ല വടകര സന്ദേശപ്രഭാഷണം നടത്തി. ശരത് തൃശൂര്‍, രാജേഷ്‌ വയനാട്, വിശ്വനാഥന്‍ കൊല്ലം, ജീവ്സ് എരിഞ്ഞേരി തുടങ്ങിയവര്‍ സംസാരിച്ചു.സലീം മാസ്റ്റര്‍ കൊച്ചനൂര്‍ സ്വാഗതവും അബ്ദുല്‍ ഗഫൂര്‍ എടത്തിരുത്തി നന്ദിയും പറഞ്ഞു.

Tags:    
News Summary - The Prophet's teachings were the great currents of humanity - I.C.F

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.