പ്രധാനമന്ത്രി ശൈഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അസ്സബാഹ് യു.എൻ ജനറൽ അസംബ്ലി പ്രസിഡന്റ് സിസബ കൊറോസിയക്കൊപ്പം
പ്രധാനമന്ത്രി ഉന്നതരുമായി കൂടിക്കാഴ്ച നടത്തി
കുവൈത്ത് സിറ്റി: കുവൈത്തിലെത്തിയ ജി.സി.സി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി, യു.എൻ ജനറൽ അസംബ്ലി പ്രസിഡന്റ് സിസബ കൊറോസിയ എന്നിവരുമായി പ്രധാനമന്ത്രി ശൈഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അസ്സബാഹ് കൂടിക്കാഴ്ച നടത്തി. ജി.സി.സി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവിയെ സ്വീകരിച്ച പ്രധാനമന്ത്രി മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ചചെയ്തു.
യു.എൻ ജനറൽ അസംബ്ലി പ്രസിഡന്റ് സിസബ കൊറോസിയയുമായുള്ള കൂടിക്കാഴ്ചയിൽ വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹും പങ്കെടുത്തു. ബയാൻ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ സിസബ കൊറോസിയയുടെ പ്രതിനിധിസംഘം, പ്രധാനമന്ത്രിയുടെ ഓഫിസ് ഡയറക്ടർ ഹമദ് ബാദർ അൽ അമീർ, അന്താരാഷ്ട്ര സംഘടനകൾക്കായുള്ള വിദേശകാര്യ സഹമന്ത്രി അബ്ദുൽ അസീസ് സൗദ് അൽ ജറല്ല എന്നിവരും പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.