സ​ബാ​ഹ്​ അ​ൽ അ​ഹ്​​മ​ദ്​ നാ​ച്വ​റ​ൽ റി​സ​ർ​വി​ൽ അ​തി​ക്ര​മി​ച്ചു​ക​ട​ന്ന​യാ​ളു​ടെ വാ​ഹ​ന​വും പി​ടി​കൂ​ടി​യ പ​രു​ന്തും

നാ​ച്വ​റ​ൽ റി​സ​ർ​വി​ൽ അ​തി​ക്ര​മി​ച്ചു​ ക​ട​ന്ന​യാ​ൾ പി​ടി​യി​ൽ

കു​വൈ​ത്ത്​ സി​റ്റി: സ​ബാ​ഹ്​ അ​ൽ​അ​ഹ്​​മ​ദ്​ നാ​ച്വ​റ​ൽ റി​സ​ർ​വി​ൽ അ​തി​ക്ര​മി​ച്ചു​ക​ട​ന്ന​യാ​ൾ പി​ടി​യി​ൽ.

കു​വൈ​ത്ത്​ പൗ​ര​നെ​യാ​ണ്​ പ​രി​സ്ഥി​തി പൊ​ലീ​സ്​ പി​ടി​കൂ​ടി​യ​ത്. ക​മ്പി​വേ​ലി​ക്ക്​ തു​ള​യു​ണ്ടാ​ക്കി അ​ക​ത്തു​ക​ട​ന്ന ഇ​യാ​ൾ പ​രു​ന്തി​നെ കെ​ണി​വെ​ച്ച്​ പി​ടി​ച്ചു.

പ​രു​ന്തി​നെ പ​രി​സ്ഥി​തി പൊ​ലീ​സ്​ നാ​ച്വ​റ​ൽ റി​സ​ർ​വി​ൽ വി​ട്ടു.

പ​രി​സ്ഥി​തി പ​ബ്ലി​ക്​ അ​തോ​റി​റ്റി​ക്ക്​ കൈ​മാ​റി​യ പ്ര​തി​യെ തു​ട​ർ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​ന്​ കൈ​മാ​റി.

24 മ​ണി​ക്കൂ​റും പ​​ട്രോ​ളി​ങ്​ ടീം ​നാ​ച്വ​റ​ൽ റി​സ​ർ​വി​ന്​ സ​മീ​പം റോ​ന്തു​ചു​റ്റു​ന്നു​ണ്ട്.

എ​ന്നി​ട്ടും ചു​റ്റു​വേ​ലി ആ​വ​ർ​ത്തി​ച്ച്​ ത​ക​ർ​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടു​ണ്ട്. ആ​ളു​ക​ൾ അ​തി​ക്ര​മി​ച്ചു​ക​ട​ക്കു​ന്ന​ത്​ മൂ​ലം വ​ന്യ​ജീ​വി​ക​ൾ​ക്കും പ​രി​സ്ഥി​തി​ക്കും നാ​ശ​മു​ണ്ടാ​വു​ന്ന​താ​യാ​ണ്​ അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

കൈ​യേ​റ്റ​ക്കാ​രെ ക​ണ്ടെ​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ന്​ ആ​ഭ്യ​ന്ത​ര വ​കു​പ്പും പ​രി​സ്ഥി​തി അ​തോ​റി​റ്റി​യും സ​ഹ​ക​രി​ച്ച്​ പ്ര​വ​ർ​ത്തി​ക്കു​ന്നു.

കു​വൈ​ത്ത്​ തീ​ര​ത്തു​നി​ന്ന്​ 19 കി​ലോ​മീ​റ്റ​ർ മാ​റി സ്ഥി​തി ചെ​യ്യു​ന്ന സ​ബാ​ഹ്​ അ​ൽ അ​ഹ്​​മ​ദ്​ നാ​ച്വ​റ​ൽ റി​സ​ർ​വ്​ വൈ​വി​ധ്യ​മാ​ർ​ന്ന സ​സ്യ​ങ്ങ​ളു​ടെ​യും ജീ​വി​ക​ളു​ടെ​യും സം​ര​ക്ഷ​ണ​കേ​ന്ദ്ര​മാ​ണ്.

Tags:    
News Summary - The person who trespassed in the natural reserve is in arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.