കുവൈത്ത് സിറ്റി: മാളുകളുടെ പ്രവർത്തനസമയം വർധിപ്പിക്കണമെന്ന ആവശ്യവുമായി സ്ഥാപന ഉടമകൾ. നിലവിൽ രാത്രി എട്ടുവരെയാണ് പ്രവർത്തനാനുമതി. പ്രധാനമായി മാളുകളിലെ റസ്റ്റാറൻറുകളും കഫെകളുമാണ് ഇൗ ആവശ്യം ഉന്നയിക്കുന്നത്.
കോവിഡ് പ്രതിസന്ധി തുടങ്ങിയത് മുതൽ വലിയ പ്രതിസന്ധിയാണ് സ്ഥാപനങ്ങൾ അനുഭവിക്കുന്നത്. രാത്രി പത്തുവരെയെങ്കിലും പ്രവർത്തിക്കാൻ അനുവദിക്കണം. ഷോപ്പിങ് കഴിഞ്ഞ് മറ്റ് കടകൾ അടച്ചതിന് ശേഷമാകും ആളുകൾ റസ്റ്റാറൻറുകളിൽ കയറുക.
കൂടുതൽ കച്ചവടം നടക്കേണ്ട സമയത്ത് അടച്ചിടേണ്ടി വരുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നു. തീൻമേശകൾക്കിടയിൽ രണ്ട് മീറ്റർ അകലം പാലിക്കണമെന്നും കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കണമെന്നുമുള്ള ആരോഗ്യ മന്ത്രാലയത്തിെൻറ മാർഗനിർദേശം പൂർണമായി പാലിക്കാൻ സന്നദ്ധമാണ്. അതുവഴി കോവിഡ് പകരുന്നത് തടയാൻ കഴിയും. തുറന്ന സ്ഥലത്ത് ഹുക്ക അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. ശീഷ സ്ഥാപനങ്ങൾ തുറക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഉടമകൾ ആരോഗ്യ മന്ത്രാലയ ആസ്ഥാനത്ത് കഴിഞ്ഞദിവസം പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
പൂട്ടിക്കിടക്കുന്ന 7600 കഫെകൾ ഉണ്ടെന്നും എല്ലാ സ്ഥാപനങ്ങൾക്കും കൂടി 13 മാസത്തിനിടെ 100 കോടി ദീനാർ നഷ്ടം സംഭവിച്ചെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.