Representational Image
Posted On
date_range Updated On
date_range കുവൈത്തില്‍നിന്ന് നാടുകടത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നു
കുവൈത്ത്സിറ്റി: കുവൈത്തില്‍നിന്ന് നാടുകടത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളില്‍ 1,066 താമസ നിയമ ലംഘകരെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 613 പുരുഷന്മാരെയും 453 സ്ത്രീകളെയുമാണ് നാടുകടത്തിയത്.താമസ കുടിയേറ്റ നിയമം ലംഘിച്ചവര്‍, തൊഴില്‍ നിയമലംഘകര്‍, ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവർ, പൊതു ധാർമികത ലംഘിക്കുന്നവർ എന്നീ കേസുകളില്‍ പിടിക്കപ്പെടുന്നവരെയാണ് നാടുകടത്തുന്നത്. ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദിന്റെ പ്രത്യേക നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് കർശന നടപടികൾ തുടരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.