കുവൈത്ത് സിറ്റി: കുവൈത്ത് ആഭ്യന്തര മന്ത്രി അനസ് അൽ സാലിഹ്, വിദ്യാഭ്യാസ മന്ത്രി ഡോ. സൗദ് അൽ ഹർബി എന്നിവർക്കെതിരായ അവിശ്വാസ പ്രമേയം സെപ്റ്റംബർ 10ന് പാർലമെൻറിൽ വോട്ടിനിടും.അബ്ദുൽ വഹാബ് അൽ ബാബ്തൈൻ, ബദർ അൽ മുല്ല, അബ്ദുൽ കരീം അൽ കൻദരി, യൂസുഫ് അൽ ഫദ്ദാല, ഡോ. ഒൗദ അൽ റുവൈഇ, അൽ ഹുമൈദി അൽ സുബൈഇ, ഡോ. ഖലീൽ അബുൽ, ഉമർ അൽ തബ്തബാഇ, ഫർറാജ് അൽ അർബീദ്, നാസർ അൽ ദൂസരി എന്നീ എം.പിമാരാണ് വിദ്യാഭ്യാസ മന്ത്രിക്കെതിരായ അവിശ്വാസ പ്രമേയത്തിൽ ഒപ്പിട്ടത്. ഖാലിദ് അൽ ഉതൈബി, താമിർ അൽ സുവൈത്ത്, അബ്ദുൽ കരീം അൽ കൻദരി, മുഹമ്മദ് അൽ മുതൈർ, നായിഫ് അൽ മിർദാസ്, ഹംദാൻ അൽ ആസിമി, ആദിൽ അൽ ദംഹി, അബ്ദുല്ല ഫഹദ്, ശുെഎബ് അൽ മുവൈസിരി, മുഹമ്മദ് ഹായിഫ് എന്നിവരാണ് ആഭ്യന്തര മന്ത്രിക്കെതിരെ അവിശ്വാസം കൊണ്ടുവരുന്നത്. കഴിഞ്ഞമാസം ഇരുവർക്കുമെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചിരുന്നെങ്കിലും പാർലമെൻറിെൻറ പിന്തുണ ലഭിച്ചില്ല.
ഇത്തവണയും അവിശ്വാസം അതിജയിക്കാനുള്ള പിന്തുണ മന്ത്രിമാർക്ക് ഉള്ളതായാണ് പാർലമെൻറ് വൃത്തങ്ങളിൽനിന്ന് ലഭിക്കുന്ന വിവരം.ഒരിടവേളക്കുശേഷം പാർലമെൻറ് അംഗങ്ങൾ നിരന്തരം മന്ത്രിമാർക്കെതിരെ കുറ്റവിചാരണ നടത്തുന്ന പ്രവണതയാണ് സമീപകാലത്ത് കണ്ടുവരുന്നത്. പാർലമെൻറ് തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ബഹുജന പിന്തുണ നേടാനാണ് ഇതെന്ന് ആരോപണമുണ്ട്. അതേസമയം, എം.പിമാർ ഇത് നിഷേധിക്കുന്നു. കുവൈത്ത് പ്രധാനമന്ത്രി ശൈഖ് സബാഹ് അൽഖാലിദ് അൽ ഹമദ്അസ്സബാഹിനെതിരെയും കുറ്റവിചാരണക്ക് നോട്ടീസ് സമർപ്പിച്ചിട്ടുണ്ട്. ഇത് അടുത്തയാഴ്ച പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.