കുവൈത്ത് സിറ്റി: രക്തസമ്മർദം ഉയർന്ന് ഫർവാനിയ ഹോസ്പിറ്റലിൽ എമർജൻസി െഎ.സി.യുവിൽ രണ്ടുമാസമായി ചികിത്സയിലായിരുന്ന മലയാളി സ്ത്രീ തുടർ ചികിത്സക്കായി നാടണഞ്ഞു. കൊല്ലം പുനലൂർ സ്വദേശിനി വിജയ റാണിയാണ് കെ.എൽ കുവൈത്ത്, െഎ.സി.എഫ് കുവൈത്ത് എന്നിവയുടെ സഹായത്തോടെ നാടണഞ്ഞത്.
ഇവരുടെ തുടർ ചികിത്സക്കായി കെ.എൽ കുവൈത്ത് ധനസഹായവും നൽകി.െഎ.സി.എഫ് സെക്രട്ടറി സമീർ, ഷാനവാസ്, ബഷീർ ഇടമൺ, സിറാജ് കടയ്ക്കൽ, നിസാം കടയ്ക്കൽ തുടങ്ങിയവർക്കും ഇന്ത്യൻ എംബസി അധികൃതർക്കും െഎ.സി.എഫ്, കെ.എൽ കുവൈത്ത് പ്രതിനിധികൾക്കും വിജയറാണി നന്ദി അറിയിച്ചു.
ഫർവാനിയ ഹോസ്പിറ്റലിൽ എമർജൻസി െഎ.സി.യുവിൽ രണ്ടുമാസമായി ചികിത്സയിലായിരുന്ന കൊല്ലം സ്വദേശിനി വിജയറാണി തുടർ ചികിത്സക്കായി നാട്ടിലേക്ക് പോകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.