കുവൈത്തിലെ പള്ളി മിനാരത്തിന്റെ ചന്ദ്രക്കലക്കുള്ളിലായി പൂർണചന്ദ്രൻ സ്ഥാനം പിടിച്ചപ്പോൾ

കുവൈത്ത് ആകാശത്ത് ബ്ലൂ മൈക്രോ മൂൺ വിസ്മയം

കുവൈത്ത് സിറ്റി: ബ്ലൂ മൂൺ, മൈക്രോ മൂൺ പ്രതിഭാസങ്ങൾ ഒത്തുചേർന്ന 'ബ്ലൂ മൈക്രോമൂൺ' വിസ്മയത്തിന് കുവൈത്തും സാക്ഷിയായി.

ഈ മാസത്തെ രണ്ടാമത്തെ പൂർണ്ണചന്ദ്രനാണ് കുവൈത്ത് ആകാശത്ത് ദൃശ്യമായത്. ഇതിനാലാണ് ഇതിനെ'ബ്ലൂ മൂൺ' എന്ന് വിളിക്കുന്നത്. ഭൂമിയുടെ ഭ്രമണപഥത്തിൽ ചന്ദ്രൻ ഭൂമിയിൽ നിന്ന് ഏറ്റവും അകലെയായിരിക്കുന്ന സമയത്ത് വരുന്ന പൂർണ്ണചന്ദ്രനെയാണ് 'മൈക്രോമൂൺ' എന്ന് വിളിക്കുന്നത്.

ഈ രണ്ട് പ്രതിഭാസങ്ങളും കുവൈത്ത് ആകാശത്ത്‌ ഒരേ സമയം ദൃശ്യമായി.

Tags:    
News Summary - the moonlight was visible

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.