മ​ഹ​ബൂ​ല​യി​ൽ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ ജീ​വ​ന​ക്കാ​ർ ഫീ​ൽ​ഡ്​ കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു /// ഫോ​േ​ട്ടാ: അ​ഷ്​​ക​ർ ഹ​സ​ൻ

ഫീ​ൽ​ഡ്​ കോ​വി​ഡ്​ പ​രി​ശോ​ധ​ന​യു​മാ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം

കു​വൈ​ത്ത്​ സി​റ്റി: ഒ​രി​ട​വേ​ള​ക്കു​ശേ​ഷം കു​വൈ​ത്ത്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ഫീ​ൽ​ഡ്​ കോ​വി​ഡ്​ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു. കോ​വി​ഡ്​ കേ​സു​ക​ൾ കു​തി​ച്ചു​യ​ർ​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ ആ​​രോ​ഗ്യ മ​ന്ത്രാ​ല​യ ജീ​വ​ന​ക്കാ​ർ വാ​ഹ​ന​ത്തി​ലെ​ത്തി നി​ര​ത്തു​ക​ളി​ൽ വൈ​റ​സ്​ പ​രി​ശോ​ധ​ന പു​ന​രാ​രം​ഭി​ച്ച​ത്. തി​ങ്ക​ളാ​ഴ്​​ച ഫ​ഹാ​ഹീ​ലി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. കോ​വി​ഡ്​ ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചു​വ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ത്​ ഏ​റെ ഉ​പ​കാ​ര​മാ​വും. പ​രി​​ശോ​ധ​ന കേ​ന്ദ്ര​ത്തി​ൽ തി​ര​ക്ക്​ കൂ​ടി അ​തു​വ​​ഴി വൈ​റ​സ്​ വ്യാ​പ​നം സം​ഭ​വി​ക്കു​ന്ന​ത്​ ഒ​ഴി​വാ​ക്കാ​നും ​കോ​വി​ഡ്​ സം​ശ​യി​ക്കു​ന്ന​വ​രു​ടെ അ​ടു​ത്തേ​ക്ക്​ ചെ​ന്നു​ള്ള​ മൊ​ബൈ​ൽ സം​വി​ധാ​നം ഉ​പ​ക​രി​ക്കും. ജ​ന​സം​ഖ്യ​യു​മാ​യി താ​ര​ത​മ്യം ചെ​യ്യു​​മ്പോ​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ​ക്ക്​ കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​ണ്​ കു​വൈ​ത്ത്. 

Tags:    
News Summary - The Ministry of Health with the Field Covid Test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.