ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹ്
കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രതിദിനം ലക്ഷം പേർക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകുന്നതായി ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹ് പറഞ്ഞു. എല്ലാ ആഴ്ചയും ഫൈസർ വാക്സിൻ എത്തുന്നതും ഒാക്സ്ഫഡ് ആസ്ട്രസെനക കൂടുതൽ ഡോസ് ലഭ്യമായതുമാണ് വാക്സിനേഷൻ ദൗത്യം വേഗത്തിലാക്കാൻ സഹായിച്ചത്. പ്രതിദിന കേസുകളും രോഗസ്ഥിരീകരണ നിരക്കും ഗണ്യമായി കുറഞ്ഞത് ആശ്വാസമാണ്.
തീവ്രപരിചരണ വിഭാഗത്തിൽ ആളുകൾ കുറഞ്ഞുവരുന്നത് മന്ത്രാലയത്തിെൻറ സമ്മർദം കുറച്ചു. രജിസ്റ്റർ ചെയ്ത മുഴുവൻ പേർക്കും ആഗസ്റ്റ് 31നകം ആദ്യ ഡോസ് വാക്സിൻ നൽകാൻ കഴിയുമെന്നാണ് വിലയിരുത്തൽ. നവംബർ അവസാനത്തോടെ ഇവർക്കെല്ലാം രണ്ടാം ഡോസും നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷ. മുഴുവനാളുകൾക്കും രണ്ട് ഡോസ് വാക്സിൻ നൽകി സാമൂഹിക പ്രതിരോധ ശേഷി കൈവരിക്കാനാണ് ലക്ഷ്യം.
അതിനിടെ ഇനിയും ധാരാളം പേർ വാക്സിനേഷന് രജിസ്റ്റർ ചെയ്തിട്ടില്ല. രജിസ്റ്റർ ചെയ്തിട്ടും 45000 പേർ അപ്പോയിൻമെൻറ് തീയതിയിൽ വാക്സിൻ സ്വീകരിക്കാൻ എത്തിയില്ല. കഴിഞ്ഞ ഡിസംബർ തൊട്ട് പല സമയത്തായി രജിസ്റ്റർ ചെയ്തവരാണ് കുത്തിവെപ്പ് സ്വീകരിക്കാൻ എത്താതിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.