കുവൈത്ത് സിറ്റി: കല കുവൈത്ത് അംഗത്വ കാർഡ് ഡിജിറ്റലാക്കുന്നതിെൻറയും മൊബൈൽ ആപ്പിെൻറയും ഉദ്ഘാടനം കേരള പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ. അജിത് കുമാർ നിർവഹിച്ചു. മുതിർന്ന അംഗങ്ങളായ എൻ. അജിത് കുമാർ, സാം പൈനുംമൂട്, പി.ആർ. ബാബു എന്നിവരുടെ ഡിജിറ്റൽ ഐഡി കാർഡ് പ്രദർശിപ്പിച്ചായിരുന്നു ഉദ്ഘാടനം നടത്തിയത്. ഇതോടെ കല നടത്തുന്ന എല്ലാ പ്രവർത്തനങ്ങളുടെ അറിയിപ്പുകളും അംഗങ്ങൾക്ക് മൊബൈൽ ഫോണിൽ ലഭ്യമാകും. കൂടാതെ അംഗങ്ങളുടെ പൂർണ വിവരങ്ങൾ, ഐഡി നമ്പർ എന്നിവ ആപ്പിലൂടെ ലഭ്യമാകും.
കല കുവൈത്ത് ജനറൽ സെക്രട്ടറി സി.കെ. നൗഷാദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡൻറ് ജ്യോതിഷ് ചെറിയാൻ അധ്യക്ഷത വഹിച്ചു. കല കുവൈത്ത് ആപ്പിെൻറയും ഡിജിറ്റൽ ഐഡിയുടെയും പ്രവർത്തനത്തെക്കുറിച്ച് ജോയൻറ് സെക്രട്ടറി ആസഫ് അലി വിശദീകരിച്ചു.
കലയുടെ നാല് മേഖലകൾ കേന്ദ്രീകരിച്ച് ഡിജിറ്റൽ ഐഡി കാർഡിെൻറ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. പ്രവർത്തനങ്ങളിലെ വൈവിധ്യം മൂലം കൂടുതൽ ഉയർച്ചയിലേക്കു വളരാനും സംഘടനക്ക് സാധിക്കുമെന്ന് പ്രസിഡൻറ് ജ്യോതിഷ് ചെറിയാൻ, ജനറൽ സെക്രട്ടറി സി.കെ. നൗഷാദ് എന്നിവർ അഭിപ്രായപ്പെട്ടു. ട്രഷറർ പി.ബി. സുരേഷ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.